സ​മു​ദ്രാ ബീ​ച്ച് കൈ​യ​ട​ക്കി ജെ​ല്ലി​ഫി​ഷു​ക​ൾ
Monday, October 26, 2020 12:07 AM IST
വി​ഴി​ഞ്ഞം: അ​ധി​കൃ​ത​രെ വെ​ള്ളം​കു​ടി​പ്പി​ച്ച് കോ​വ​ളം സ​മു​ദ്രാ ബീ​ച്ചി​ൽ ട​ൺ​ക​ണ​ക്കി​ന് ജെ​ല്ലി​ഫി​ഷു​ക​ൾ അ​ടി​ഞ്ഞ് ക​യ​റി. ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ ര​ണ്ടാം ത​വ​ണ​യാ​ണ് തീ​ര​ത്തെ ദു​ർ​ഗ​ന്ധ​ത്തി​ലാ​ക്കി​യു​ള്ള ജെ​ല്ലി​ക​ളു​ടെ വ​ര​വ്.

ശ​നി​യാ​ഴ്ച്ച ഉ​ച്ച​യോ​ടെ ക​ര​ക്ക് അ​ടി​യാ​ൻ തു​ട​ങ്ങി​യ ജെ​ല്ലി​ക്കൂ​ട്ടം ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ തീ​രം പൂ​ർ​ണ​മാ​യി കൈ​യ​ട​ക്കി.​സ​മു​ദ്രാ​ബീ​ച്ച് തീ​ര​ത്ത് ക​മ്പ​വ​ല​യി​ടു​ന്ന​വ​ർ​ക്ക് ഇ​തോ​ടെ മീ​ൻ​പി​ടി​ത്ത ഉ​പ​ക​ര​ണ​ങ്ങ​ൾ വ​യ്ക്കാ​നോ വ​ല​യു​ണ​ക്കാ​നോ സ്ഥ​ല​മി​ല്ലാ​താ​യി.

​ടു​വി​ൽ തൊ​ഴി​ലാ​ളി​ക​ളെ​ത്തി ഉ​ണ​ക്കാ​നി​ട്ടി​രു​ന്ന വ​ല​ക​ളെ​ല്ലാം തീ​ര​ത്ത് നി​ന്ന് മാ​റ്റി.
ദു​ർ​ഗ​ന്ധം കൂ​ടി​യ​തോ​ടെ നാ​ട്ടു​കാ​ർ ടൂ​റ​സം അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചു. ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് കോ​വ​ള​ത്തെ എ​ല്ലാ ബീ​ച്ചു​ക​ളി​ലും ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ തൊ​ഴി​ലാ​ളി​ക​ളെ​ത്തി ആ​ഴ​ത്തി​ൽ കു​ഴി​യെ​ടു​ത്ത് ജെ​ല്ലി​ഫി​ഷു​ക​ളെ തീ​ര​ത്ത് കു​ഴി​ച്ച് മു​ടി. ക​ഴി​ഞ്ഞ​യാ​ഴ്ച്ച കോ​വ​ള​ത്തെ എ​ല്ലാ ബീ​ച്ചു​ക​ളി​ലും ചെ​റു​ക്ലാ​ത്തി​മീ​നു​ക​ളും ശ​രീ​ര​ത്തി​ന് പു​റ​ത്ത് നി​റ​യെ മു​ള്ളു​ക​ളു​ള്ള യേ​വാ മീ​നു​ക​ളും ട​ൺ​ക​ണ​ക്കി​ന് ച​ത്തു​പൊ​ങ്ങി തീ​ര​ത്തെ നാ​റ്റി​ച്ചി​രു​ന്നു.