റോ​ഡു​ക​ളു​ടെ പു​ന​ർ നി​ർ​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു
Monday, October 26, 2020 12:07 AM IST
പാ​ലോ​ട്: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്ന വാ​മ​ന​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി ഡി.​കെ. മു​ര​ളി എം​എ​ൽ​എ അ​റി​യി​ച്ചു .
പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്കു​ഴി-​ശ​ക്തി​പു​രം റോ​ഡ് പു​ന​രു​ദ്ധാ​ര​ണം 10 ല​ക്ഷം,വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്തി​ലെ തു​ണ്ടി​ല്‍ മു​ക്ക് -കാ​ഞ്ഞി​രം​പാ​റ റോ​ഡ് പു​ന​രു​ദ്ധാ​ര​ണം10 ല​ക്ഷം, പ​ള്ളി​ക്കു​ന്ന്‍-​മ​ണ്ണൂ​ര്‍ റോ​ഡ് പു​ന​രു​ദ്ധാ​ര​ണം10 ല​ക്ഷം, അ​തി​ർ​ത്തി മു​ക്ക് പ​ന്തു​വി​ള റോ​ഡ് പു​ന​രു​ദ്ധാ​ര​ണം 10 ല​ക്ഷം. തു​ണ്ടി​ൽ​മു​ക്ക്-​കാ​ഞ്ഞി​രം​പാ​റ റോ​ഡ് പു​ന​രു​ദ്ധാ​ര​ണം 10 ല​ക്ഷം, മേ​ലാ​റ്റു​മൂ​ഴി​ക്ഷേ​ത്രം റോ​ഡ് പു​ന​രു​ദ്ധാ​ര​ണം 10 ല​ക്ഷം,പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ കൊ​ച്ചാ​ലും​മൂ​ട്-​കാ​ഞ്ചി​ന​ട റോ​ഡ് പു​ന​രു​ദ്ധാ​ര​ണം 10 ല​ക്ഷം, പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ലെ മ​ല​മാ​രി​പ്പാ​ലം അ​പ്രോ​ച്ച് റോ​ഡ് 10 ല​ക്ഷം, പ​ന്നി​യോ​ട്ട്ക​ട​വ്അ​ങ്ക​ണ വാ​ടി റോ​ഡ് പു​ന​രു​ദ്ധാ​ര​ണം 10 ല​ക്ഷം.​
താ​ന്നി​മൂ​ട്-​പ​റ​ക്കോ​ണം റോ​ഡ് 10 ല​ക്ഷം, ന​ന്ദി​യോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ന​കു​ളം-കൊ​ണ്ടോ​ടി റോ​ഡ് പു​ന​രു​ദ്ധാ​ര​ണം 10 ല​ക്ഷം. പ​ന​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വ​ഞ്ചു​വം-​കോ​ത​കു​ള​ങ്ങ​ര റോ​ഡ് 10 ല​ക്ഷം, വാ​ലി​ക്കു​ളം-​ആ​ട്ടു​കാ​ല്‍ റോ​ഡ് പു​ന​രു​ദ്ധാ​ര​ണം 10 ല​ക്ഷം എ​ന്നീ റോ​ഡു​ക​ളു​ടെ പു​ന​ർ നി​ർ​മാ​ണ​ത്തി​നു ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്.