ആ​ശു​പ​ത്രി​പ​രി​സ​ര​ത്തു നി​ന്ന് ബൈ​ക്ക് മോ​ഷ​ണം; പ്ര​തി​ക​ൾ പി​ടി​യി​ൽ
Wednesday, October 28, 2020 11:44 PM IST
മെ​ഡി​ക്ക​ൽ​കോ​ള​ജ്: മോ​ഷ്ടി​ച്ച ബൈ​ക്കി​ന്‍റെ ന​മ്പ​ർ പ്ലേ​റ്റ് മാ​റ്റി ക​റ​ങ്ങി ന​ട​ന്ന പ്ര​തി​ക​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ലി​യ​വേ​ളി സ്വ​ദേ​ശി​ക​ളാ​യ വി​ജീ​ഷ് വി​ജ​യ​ൻ, അ​ജി​ത്ത് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്തു നി​ന്ന് ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച​ശേ​ഷ​മാ​ണ് ന​മ്പ​ർ പ്ലേ​റ്റ് ഇ​ള​ക്കി വ്യാ​ജ​പ്ലേ​റ്റ് ഘ​ടി​പ്പി​ച്ചു വ​ന്ന​ത്. ബൈ​ക്കു​ക​ൾ മോ​ഷ​ണം​പോ​യ​തു സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​ഐ ഹ​രി​ലാ​ൽ, എ​സ്ഐ പ്ര​ശാ​ന്ത്, എ​സ്‌​സി​പി​ഒ ര​ഞ്ജി​ത്ത് സി​പി​ഒ​മാ​രാ​യ പ്ര​താ​പ​ൻ, വി​നീ​ത്, ശ്രീ​നി, ശ്രീ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ​ക്കെ​തി​രേ വേ​റെ​യും മോ​ഷ​ണ​ക്കേ​സു​ക​ൾ ഉ​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.​
പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ലാ​ണ്.