ഐ​ക്യ പ്രാ​ർ​ഥ​ന ന​ട​ത്തി
Thursday, October 29, 2020 11:22 PM IST
തി​രു​വ​ന​ന്ത​പു​രം: യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ മൂ​വ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യി ഐ​ക്യ പ്രാ​ർ​ഥ​ന ന​ട​ത്തി. മാ​ർ​ത്തോ​മ്മ സ​ഭ മു​ൻ​ത​ല​വ​ൻ കാ​ലം ചെ​യ്ത ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത​യെ യോ​ഗം അ​നു​സ്മ​രി​ച്ചു. ഫാ. ​പി.​ടി. തോ​മ​സ് പ​ള്ളി​യ​ന്പി​ൽ കോ​ട്ട​യം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​തി​സ​ന്ധി​ക​ൾ ക്രി​സ്തീ​യ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും കു​ട്ടി​ക​ളെ അ​തി​ൽ നി​ന്നും മാ​റ്റി നി​ർ​ത്തു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ ഇ​ന്ന​ത്തെ പ്ര​വ​ണ​ത ആ​ശാ​സ്യ​മ​ല്ലെ​ന്നും ധൈ​ര്യ​പൂ​ർ​വം പ്ര​തി​സ​ന്ധി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ അ​വ​രെ പ​രി​ശീ​ലി​പ്പി​ക്കു​ന്പോ​ഴാ​ണ് അ​വ​ർ ഉ​ത്ത​മ പൗ​ര​ന്മാ​രാ​യി വ​ള​രു​ക എ​ന്നും ഫാ. ​തോ​മ​സ് പ​റ​ഞ്ഞു. സാ​ൽ​വേ​ഷ​ൻ ആ​ർ​മി കോ​ർ ഓ​ഫീ​സ​ർ ക്യാ​പ്റ്റ​ൻ എം.​എ​സ്. റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​സി​എം പ്ര​സി​ഡ​ന്‍റ് എം.​ജി. ജ​യിം​സ്, ഷെ​വ​ലി​യാ​ർ ഡോ. ​കോ​ശി എം. ​ജോ​ർ​ജ്, അ​ഡ്വ. പി.​പി. വ​ർ​ഗീ​സ്, ഫാ. ​ജോ​ണ്‍ അ​രീ​ക്ക​ൽ, കേ​ണ​ൽ പി.​എം. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.