സ്പെ​ഷ​ൽ പോ​സ്റ്റ​ൽ വോ​ട്ട്: ച​രി​ത്ര​ത്തി​ൽ ഇ​ടം​നേ​ടു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ
Saturday, November 28, 2020 11:42 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും സ്പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് ന​ൽ​കാ​നു​ള്ള ന​ട​പ​ടി ച​രി​ത്ര​ത്തി​ൽ ഇ​ടം​നേ​ടു​ന്ന​താ​ണെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ. സ്പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ.

ലോ​ക​ത്തു​ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ​ത​ന്നെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​യി മാ​റു​ക​യാ​ണ്. ഇ​ന്നു മു​ത​ൽ ഡി​സം​ബ​ർ ഏ​ഴു വ​രെ​യു​ള്ള പ​ത്തു ദി​വ​സ​ങ്ങ​ളി​ൽ ഈ ​ഉ​ദ്യോ​ഗ​സ്ഥ​ർ രോ​ഗ ബാ​ധി​ത​രു​ടെ വീ​ട്ടി​ൽ നേ​രി​ട്ട​ത്തി പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ സ്വീ​ക​രി​ക്കും. സു​താ​ര്യ​വും നി​ഷ്പ​ക്ഷ​വു​മാ​യി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.​എ​ഡി​എം വി.​ആ​ർ. വി​നോ​ദ്, ഇ​ല​ക്ഷ​ൻ ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ ജോ​ൺ വി. ​സാ​മു​വ​ൽ എ​ന്നി​വ​രും പ​രി​ശീ​ല​ന പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി .