സ​ന്ദ​ര്‍​ശ​ക​രെ വ​ര​വേ​റ്റ് വേ​ളി
Wednesday, December 2, 2020 12:18 AM IST
ക​ഴ​ക്കൂ​ട്ടം: ന​വീ​ക​രി​ച്ച വേ​ളി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി തു​റ​ന്നു. ഇ​വി​ടു​ത്തെ ചെ​റു​തീ​വ​ണ്ടി സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു​വേ​ണ്ടി ഓ​ടാ​നും തു​ട​ങ്ങി.​രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യാ​ണ് വി​നോ​ദ​സ​ഞ്ചാ​ര ഗ്രാ​മ​ത്തി​ല്‍ പ്ര​വേ​ശ​നം.

അ​റു​പ​തു​കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ട്ടു​ള്ള ന​വീ​ക​ര​ണ​വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ആ​ദ്യ​ഘ​ട്ടം പൂ​ര്‍​ത്തി​യാ​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി തു​റ​ന്ന​ത്.​

പ​ഴ​യ ആ​വി​വ​ണ്ടി​യു​ടെ ആ​കൃ​തി​യി​ലു​ള്ള​തെ​ങ്കി​ലും സൗ​രോ​ര്‍​ജം​കൊ​ണ്ട് ഓ​ടു​ന്ന ചെ​റു​തീ​വ​ണ്ടി​യാ​ണ് ഇ​പ്പോ​ഴി​വി​ടെ ഏ​റ്റ​വും കൗ​തു​ക​ക​രം. മൂ​ന്നു കം​പാ​ര്‍​ട്ട്മെ​ന്‍റു​ക​ളി​ലാ​യി 48 പേ​ര്‍​ക്കു സീ​റ്റു​ണ്ടെ​ങ്കി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നാ​യി പ​കു​തി​യോ​ളം സീ​റ്റു​ക​ളി​ലേ ആ​ളു​ക​ളെ ഇ​രു​ത്തി​യു​ള്ളൂ. ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മു​ള്ള​യാ​ത്ര​യ്ക്ക്, മു​തി​ര്‍​ന്ന​വ​ര്‍​ക്ക് അ​മ്പ​തും കു​ട്ടി​ക​ള്‍​ക്ക് മു​പ്പ​തും രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്.