മു​ട​വ​ന്‍​മു​ക​ളി​ല്‍ വ​നി​ത​ക​ളു​ടെ അ​ങ്കം
Wednesday, December 2, 2020 12:24 AM IST
പേ​രൂ​ര്‍​ക്ക​ട: വ​നി​താ വാ​ര്‍​ഡാ​യ മു​ട​വ​ന്‍​മു​ക​ളി​ല്‍ ഇ​ത്ത​വ​ണ ക​ടു​ത്ത മ​ത്സ​രം.
തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ല്‍ ഇ​ത്ത​വ​ണ ആ​ദ്യ​മാ​യി കാ​മ​രാ​ജ് കോ​ണ്‍​ഗ്ര​സ് ഒ​രു സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തു​ന്ന​തു​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ക​യാ​ണ് മു​ട​വ​ന്‍​മു​ക​ള്‍. വാ​ര്‍​ഡി​ല്‍ ഭൂ​രി​പ​ക്ഷം വ​ര്‍​ധി​പ്പി​ക്കാ​ന്‍ സി​പി​എം ഇ​റ​ങ്ങു​മ്പോ​ള്‍ വി​ജ​യം തേ​ടി കോ​ണ്‍​ഗ്ര​സ് ശ​ക്ത​മാ​യി രം​ഗ​ത്തു​ണ്ട്.
ബി​ജെ​പി​ക്കാ​യി ഇ​ത്ത​വ​ണ സ​ഖ്യ പാ​ര്‍​ട്ടി​യ കാ​മാ​ജ് കോ​ണ്‍​ഗ്ര​സി​ന്‍റെ ​അംഗമാണ് ഉ​ള്ള​ത്. കോ​ണ്‍​ഗ്ര​സ് ടി​ക്ക​റ്റി​ല്‍ എ​സ്. ശ്രീ​ക​ല മ​ത്സ​രി​ക്കു​മ്പോ​ള്‍ സി​പി​എം രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത് എ​സ്. ആ​ര്യ രാ​ജേ​ന്ദ്ര നെ​യാ​ണ്. കാ​മ​രാ​ജ് കോ​ണ്‍​ഗ്ര​സി​ന്‍റെ എ. ​ശ​കു​ന്ത​ളാ​ദേ​വി​യു​മാ​ണ് വാ​ര്‍​ഡി​ല്‍ ജ​ന​വി​ധി തേ​ടു​ന്ന​ത്. സി​പി​എം സി​റ്റിം​ഗ് സീ​റ്റാ​യ വാ​ര്‍​ഡി​ല്‍ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച ഗോ​പ​കു​മാ​ര്‍ 1141 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. ഏ​ഴു ബൂ​ത്തു​ക​ളു​ള്ള വാ​ര്‍​ഡി​ല്‍ 9,000ഓ​ളം വോ​ട്ട​ര്‍​മാ​രു​ണ്ട്.
ര​ണ്ടാം വ​ര്‍​ഷ ബി​എ​സ്‌​സി വി​ദ്യാ​ര്‍​ഥി​നി​യാ​യ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍ ബാ​ല​സം​ഘം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, എ​സ്എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം, പാ​ര്‍​ട്ടി അം​ഗം എ​ന്നീ ചു​മ​ത​ല​ക​ളു​ള്ള​യാ​ളാ​ണ്. മു​ട​വ​ന്‍​മു​ക​ള്‍ വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​നി​നാ​യ ശ്രീ​ക​ല പാ​ര്‍​ട്ടി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും ജ​ന​ശ്രീ പൂ​ജ​പ്പു​ര ചെ​യ​ര്‍​പേ​ഴ്സ​ണു​മാ​ണ്.
ത​മ​ലം സ്വ​ദേ​ശി​നി​യാ​യ ശ​കു​ന്ത​ളാ​ദേ​വി ആ​ശാ​വ​ര്‍​ക്ക​റാ​യും കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​യാ​യും വ​ര്‍​ഷ​ങ്ങ​ളു​ടെ പ​രി​ച​യ​മു​ള്ള വ്യ​ക്തി​യാ​ണ്. തു​ട​ര്‍​ച്ച​യാ​യി സി​പി​എം ഭ​രി​ച്ചു​വ​രു​ന്ന വാ​ര്‍​ഡി​ല്‍ 2010ല്‍ ​കോ​ണ്‍​ഗ്ര​സ് വി​ജ​യി​ച്ചു.