പ്ര​ക​ട​ന പ​ത്രി​ക പ്ര​കാ​ശ​നം ചെ​യ്തു
Friday, December 4, 2020 12:40 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ടി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് കോ​ണ്‍​ഗ്ര​സ് ജ​ന​പ​ക്ഷ മു​ന്ന​ണി പ്ര​ക​ട​ന പ​ത്രി​ക പ്ര​കാ​ശ​നം ചെ​യ്തു. മ​രു​തു​ങ്ങ​ലി​ലെ പാ​ർ​ട്ടി ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി.​ഇം​തി​യാ​സ് ബാ​ബു പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. വി​ഷ​ൻ 2025 എ​ന്ന പേ​രി​ലാ​ണ് പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​ത്.
സ​ന്പൂ​ർ​ണ ഭ​വ​ന പ​ദ്ധ​തി, കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം, സു​സ​ജ്ജ​രാ​യ യു​വ​ത്വം, സം​തൃ​പ്ത​രാ​യ വ​യോ​ജ​ന​ങ്ങ​ൾ, മാ​റ്റ് കൂ​ട്ടു​ന്ന അ​ടി​സ്ഥാ​ന വി​ക​സ​നം, ടൂ​റി​സം വി​ക​സ​നം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച​താ​ണ് കോ​ണ്‍​ഗ്ര​സ് ജ​ന​പ​ക്ഷ മു​ന്ന​ണി​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക. കൂ​ടാ​തെ കാ​യി​ക താ​ര​ങ്ങ​ൾ​ക്കാ​യി ഫു​ട്ബാ​ൾ അ​ക്കാ​ദ​മി, പു​ഴ സം​ര​ക്ഷ​ണം, ക​രു​ത്തു​റ്റ കാ​ർ​ഷി​ക രം​ഗം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും പ്ര​ക​ട​ന പ​ത്രി​ക​യി​ലു​ണ്ട്. കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എം.​പി.​വി​ജ​യ​കു​മാ​ർ, പി.​ഉ​ണ്ണി​മാ​ൻ, വി.​ആ​ബി​ദ​ലി, ഖാ​ദ​ർ ത​രി​ശ്, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ഇ.​ഷം​സു​ദ്ദീ​ൻ, വി.​പി.​യൂ​സ​ഫ​ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.