മങ്കട: ബജറ്റ് രേഖയിൽ സ്ഥാനം പിടിച്ചത് മങ്കടയിലെ 20 പ്രവൃത്തികൾ. ബജറ്റിൽ നൂറ് രൂപ ടോക്കണ്‍ ലഭിച്ച പദ്ധതികൾ: പാങ്ങ് ചേണ്ടി വളാഞ്ചേരി റോഡിൽ ചേണ്ടി മുതൽ മില്ലുംപടി വരെ ബിഎം ബിസി ചെയ്ത് പൂർത്തീകരണം,പുഴക്കാട്ടിരി, അങ്ങാടിപ്പുറം, വലന്പൂർ, കുറുവ, വടക്കാങ്ങര, മങ്കട,കൂട്ടിലങ്ങാടി എന്നീ വില്ലേജ് ഓഫീസുകൾക്ക് കെട്ടിട നിർമ്മാണത്തിന് അഞ്ചുകോടി, തിരൂർക്കാട് ആനക്കയം റോഡ് പുനരുദ്ധാരണം,പോത്ത് കുണ്ട് ജിഎൽപി സ്കൂൾ കെട്ടിട നിർമാണം, വള്ളിക്കാപ്പറ്റപാലം, വെള്ളില ചോഴിപാലം നിർമാണം.മങ്കട മണ്ഡലത്തിലെ ഗ്രാമീണ റോഡുകൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കൽ കൊളത്തൂർ തെക്കേക്കര എടയൂർ റോഡ് നവീകരണം, പാങ്ങ് ഭാസ്കരൻപടി കൊളത്തൂർ റോഡ് ബിഎം ബിസി ചെയ്ത് നവീകരിക്കൽ, ചൊവ്വാണ ജിഎൽപി സ്കൂൾ കെട്ടിട നിർമ്മാണം, മങ്കട കൂട്ടിൽ പട്ടിക്കാട് റോഡ് നവീകരണം(രണ്ടാം ഘട്ടം), മണ്ഡലത്തിലെ പ്രധാന ടൗണുകൾ വീതികൂട്ടി സൗന്ദര്യവൽകരണം,
മങ്കട ടൗണ്‍ മുതൽ പാലക്കത്തടം വരെ ഫുട്പാത്ത് നിർമാണവും സൗന്ദര്യവൽകരണവും കൂട്ടിലങ്ങാടി ടൗണ്‍ നവീകരണം, കുറുപ്പത്താൽ ജംഗ്ഷൻ നവീകരണം, വേരുംപുലാക്കൽ ജംഗ്ഷൻ നവീകരണം
കൊളത്തൂർ സ്റ്റേഷൻ പടി, വെങ്ങാട് ജംഗ്ഷൻ, ചെറുകുളന്പ് സ്കൂൾ പരിസരം, വള്ളിക്കാപറ്റ ടൗണ്‍ നവീകരണം, അങ്ങാടിപ്പുറം വളാഞ്ചേരി റോഡിൽ നടപ്പാത നിർമ്മാണം, തിരൂർക്കാട് കോഴിക്കോട് റോഡിൽ ഫൂട് പാത്ത്, പടപ്പറന്പ് മൂച്ചിക്കൽ ജംഗ്ഷൻ, കൊളത്തൂർ പുന്നക്കാട് റോഡ് ജംഗ്ഷൻ (കോളജ് റോഡ് ജംഗ്ഷൻ), ചേണ്ടി ടൗണ്‍, മലപ്പുറം പൂക്കാട്ടിരി ലിങ്ക് റോഡിൽ ഭാസ്കരൻപടി ജംഗ്ഷൻ എന്നിവ നവീകരിക്കൽ,
നടപ്പാതകൾ നിർമിക്കൽ, ഏലച്ചോല മണ്ണാർന്പ് റോഡ്, കൊളത്തൂർ മലപ്പുറം റോഡിൽ എരുമത്തടം മുതൽ മൂച്ചിക്കൽ വരെ, മങ്കട നാടിപ്പാറ നിർദിഷ്ട ഐടിഐക്ക് സമീപം നടപ്പാത, മങ്കട മക്കരപ്പറന്പ് റോഡിലും നാറാണത്ത് ചുള്ളിക്കോട് റോഡിൽ കാറ്റാടി പാടം, ചട്ടിപ്പറന്പ് ഉമ്മത്തൂർ റോഡിലും രാമപുരം കടുങ്ങപുരം റോഡിലും നടപ്പാത നിർമിക്കൽ, മൂർക്കനാട്പഞ്ചായത്തിൽ എൽപി മുതൽ ഹയർസെക്കൻഡറി വരെയുള്ള സ്കൂൾ അനുവദിക്കൽ, മങ്കട തോട് നവീകരണം, പുഴക്കാട്ടിരി പഞ്ചായത്തിലെ ചെറുപുഴക്ക് കുറുകെ രാമപുരം 38 പുഴക്കാട്ടിരി പുത്തനങ്ങാടി ചെറുകര പി.ഡബ്യൂ.ഡി റോഡിൽ ഉടുന്പനാശ്ശേരി പാലം നവീകരണം,
മണ്ഡലത്തിലെ മങ്കട, മക്കരപ്പറന്പ്, കുറുവ, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, മൂർക്കനാട് പഞ്ചായത്തുകളിൽ, മൂർക്കനാട്കുടിവെള്ള പദ്ധതിയുടെ വിതരണ പൈപ്പ് ലയിൽ നീട്ടൽ, അഞ്ചു കോടി, അങ്ങാടിപ്പുറം ചെറുകുളന്പ് റോഡ് നവീകരണം,
മങ്കട നിയോജകമണ്ഡലത്തിൽ ഹോമിയോപ്പതി ആശുപത്രി നിർമാണം എന്നിവയാണ് ബജറ്റിൽ ഉൾപ്പെട്ടത്. ഇവക്ക് ഫണ്ട് ലഭിക്കാൻ ശ്രമം നടത്തുമെന്നു ടി.എ.അഹമ്മദ് കബീർ എംഎൽഎ അറിയിച്ചു.