പൂക്കോട്ടുംപാടം: അമരന്പലം പഞ്ചായത്ത് ചികിത്സ ഫണ്ടിൽ നിന്നും അനുവദിച്ച മൊബൈൽ ഫ്രീസർ ഉപ്പുവള്ളി സ്നേഹ സാന്പാദ്യം ചാരിറ്റബിൾ ട്രസ്റ്റിനു കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ കൈമാറ്റം നിർവഹിച്ചു.
അമരന്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതാ രാജു, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഹമീദ് ലബ്ബ, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എം.ബിജു, കെ.രാജൻ, വാർഡ് അംഗങ്ങളായ വിഷ്ണു നറുക്കിൽ, നിഷാദ് പൊട്ടേങ്ങൽ, പൊതുപ്രവർത്തകരായ എൻ.മജീദ്, വി.കെ.അനന്തകൃഷ്ണൻ, കെ.സി.വേലായുധൻ, സുരേഷ് കുമാർ കളരിക്കൽ, മുനീഷ കടവത്ത്, പി.എം. സീതിക്കോയ തങ്ങൾ, ആർ.ശ്രീരംഗനാഥൻ, ഹരിദാസൻ കുന്നുമ്മൽ, മാനു പുലത്ത്, എ.റിയാസ്, അമീർ പൊറ്റമ്മൽ, ഫാത്തിമ നസീറ, സുനിൽ കോട്ടയിൽ, റഫീഖ്, സഷീദ്, പ്രതീപ് കാരാട്ട് തുടങ്ങിയവർ സംബന്ധിച്ചു.