ഉൗ​രു​കൂ​ട്ട സം​ഗ​മ​വും ശി​ൽ​പ്പശാ​ല​യും സം​ഘ​ടി​പ്പി​ച്ചു
Saturday, January 23, 2021 12:26 AM IST
കാ​ളി​കാ​വ്: ഉൗ​രു​കൂ​ട്ട വ​നാ​വ​കാ​ശ ക​മ്മി​റ്റി​ക​ളു​ടെ സം​ഗ​മ​വും ഏ​ക​ദി​ന ശി​ൽ​പ്പ​ശാ​ല​യും സം​ഘ​ടി​പ്പി​ച്ചു. ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചൂ​ര​പ്പി​ലാ​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തും, മ​ഹി​ളാ സ​മ​ഖ്യ സൊ​സൈ​റ്റി​യും കി​സ്റ്റോ​ണ്‍ ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് ആ​ദി​വാ​സി​ക​ളു​ടെ ഉൗ​രു​കൂ​ട്ട സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. ചി​ങ്ക​ക്ക​ല്ല്, പ​രു​ത്തി​പ്പെ​റ്റ, നാ​ൽ​പ്പ​ത് സെ​ന്‍റ് തു​ട​ങ്ങി​യ ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ നി​ന്നു​ള്ള അ​റു​പ​തോ​ളം പേ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
ആ​ദി​വാ​സി​ക​ളും വ​നാ​വ​കാ​ശ​വും എ​ന്ന വി​ഷ​യ​ത്തി​ൽ എ ​സു​നി​ൽ നെ​ടു​ങ്ക​യം ,ശ്യാം​ജി​ത്ത് എ​ന്നി​വ​രും ല​ഹ​രി മു​ക്ത ആ​ദി​വാ​സി ഉൗ​രു​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ പി.​വി.​മു​കു​ന്ദ ഗോ​ഷ്, സി.​കെ.​റം​ഷു​ദ്ദീ​ൻ, പി.​എ​സ്.​ദി​നേ​ഷ്, കെ.​കെ.​മ​ഹ്മൂ​ദ് തു​ട​ങ്ങി​യ​വ​ർ ക്ലാ​സെ​ടു​ത്തു. ആ​ദി​വാ​സി​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നും ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തു​ന്ന​തി​നു​മാ​യി ജ​ന​മൈ​ത്രി എ​ക്സൈ​സ് സം​ഘ​വും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി.​റ​ഉൗ​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ദി​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ടു പ​റ​യു​ന്ന​തി​ന് സം​ഗ​മ​ത്തി​ൽ അ​വ​സ​രം അ​നു​വ​ദി​ച്ചി​രു​ന്നു.ആ​ദി​വാ​സി​ക​ളു​ടെ അ​വ​ഗ​ണ​ന​യും ദു​രി​ത​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു.
ഇ​തി​ന്‍റെ ഭാ​മാ​യി നാ​ൽ​പ്പ​ത് സെ​ന്‍റ് കോ​ള​നി​യി​ൽ നി​ന്ന് മോ​ഹ​ന​ൻ, ചി​ങ്ക​ക്ക​ല്ല് കോ​ള​നി​യി​ൽ നി​ന്ന് ഗീ​ത, കു​റു​ന്പി, പ​രു​ത്തി​പ്പെ​റ്റ കോ​ള​നി​യി​ൽ നി​ന്ന് ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റ​ഷീ​ദ, എ​ൻ.​സി​റാ​ജ്, കെ.​ശാ​ഹി​ന ഗ​ഫൂ​ർ, മ​ഹി​ളാ സ​മ​ഖ്യ സി.​ആ​ർ.​പി. രാ​ജ​മ്മ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു.