മാ​ർ​ത്തോ​മ്മാ ക​ണ്‍​വെ​ൻ​ഷ​ൻ വ്യാ​ഴാ​ഴ്ച ചു​ങ്ക​ത്ത​റ​യി​ൽ തു​ട​ങ്ങും
Monday, January 25, 2021 11:54 PM IST
എ​ട​ക്ക​ര: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ 68-ാമ​ത് കു​ന്നം​കു​ളം മ​ല​ബാ​ർ ഭ​ദ്രാ​സ​ന ക​ണ്‍​വെ​ൻ​ഷ​ന് വ്യാ​ഴാ​ഴ്ച ചു​ങ്ക​ത്ത​റ​യി​ൽ തു​ട​ക്ക​മാ​കും. വൈ​കി​ട്ട് ആ​റി​ന് ശാ​ലേം പ​ള​ളി​യി​ൽ ന​ട​ക്കു​ന്ന ക​ണ്‍​വെ​ൻ​ഷ​ൻ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​തോ​മ​സ് മാ​ർ തീ​ത്തോ​സ് എ​പ്പി​സ്കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്യും. റ​വ.​എ.​ടി.​സ​ഖ​റി​യ മൈ​ല​പ്ര വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ക്കു​റി നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് സു​വി​ശേ​ഷ​ക സേ​വി​ക​സം​ഘം, സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘം, യു​വ​ജ​ന സ​ഖ്യം എ​ന്നി​വ​യു​ടെ സം​യു​ക്ത യോ​ഗം ചു​ങ്ക​ത്ത​റ പ​ള്ളി​യി​ൽ ന​ട​ക്കും. രാ​ത്രി യോ​ഗം എ​ട​ക്ക​ര ഇ​മാ​നു​വേ​ൽ മാ​ർ​ത്തോമ്മാ പ​ള്ളി​യി​ൽ ന​ട​ക്കും. ശ​നി​യാ​ഴ്ച നി​ല​ന്പൂ​ർ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന രാ​ത്രി യോ​ഗ​ത്തി​ൽ റ​വ.​ഷാ​ജി തോ​മ​സ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ചു​ങ്ക​ത്ത​റ​യി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന യോ​ഗ​ത്തി​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ന്ദേ​ശം ന​ൽ​കും. ക​ണ്‍​വൻ​ഷ​ന്‍റെ ത​ൽ​സ​മ​യ സം​പ്രേ​ഷ​ണം യൂ​ടൂ​ബ് ചാ​ന​ലി​ലൂ​ടെ ന​ട​ത്തു​മെ​ന്നും സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. റ​വ.​തോ​മ​സ് കോ​ശി, പി.​ടി.​സ​ജി​മോ​ൻ, തോ​മ​സ് മാ​ത്യു, പി.​വി.​ബി​നു വ​ർ​ഗീ​സ്, ടി.​ബി.​കു​ര്യ​ൻ, പ്ര​ഫ.​എ​ബ്ര​ഹാം പി.​മാ​ത്യു, എം.​സി.​മാ​ത്തു​ക്കു​ട്ടി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.