സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി: തു​വ്വൂ​രി​ൽ ജീ​വ​നി കാ​ർ​ഷി​ക വി​പ​ണി തു​ട​ങ്ങി
Tuesday, February 23, 2021 12:42 AM IST
ക​രു​വാ​ര​കു​ണ്ട്: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തു​വ്വൂ​ർ കൃ​ഷി​ഭ​വ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജീ​വ​നി കാ​ർ​ഷി​ക വി​പ​ണി തു​ട​ങ്ങി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സു​ബൈ​ദ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ത​ദ്ദേ​ശീ​യ​രാ​യ ക​ർ​ഷ​ക​ർ​ക്ക് വി​പ​ണി ക​ണ്ടെ​ത്തു​ന്ന​തി​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നും വേ​ണ്ടി​യാ​ണ് തു​വ്വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ജീ​വ​നി കാ​ർ​ഷി​ക വി​പ​ണി തു​ട​ങ്ങി​യ​ത്. എ​ല്ലാ തി​ങ്ക​ളാ​ഴ്ച്ച​ക​ളി​ലു​മാ​ണ് വി​പ​ണി പ്ര​വ​ർ​ത്തി​ക്കു​ക. ച​ട​ങ്ങി​ൽ കൃ​ഷി ഓ​ഫീ​സ​ർ എം.​ഷെ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​സു​രേ​ന്ദ്ര​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ വി.​ജ​സീ​ന, ടി.​എ.​ജ​ലീ​ൽ, എ​ൻ.​പി.​നി​ർ​മ​ല, സിഡിഎ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ.​സാ​ജി​ത പ​ങ്കെ​ടു​ത്തു.