റോ​ഡു​ക​ൾ ഗ​താ​ഗ​തയോ​ഗ്യ​മാ​ക്ക​ണം
Monday, March 1, 2021 12:11 AM IST
നെന്മിനി: പെ​രു​ന്പി​ലാ​വ് -വ​ട​പു​റം സം​സ്ഥാ​ന ഹൈ​വേ​യി​ൽ പ​ട്ടി​ക്കാ​ടി​നും പാ​ണ്ടി​ക്കാ​ടി​നും ഇ​ട​യി​ൽ റോ​ഡ് കു​ണ്ടും കു​ഴി​ക​ളു​മാ​യ​തി​നാ​ൽ യാ​ത്ര ദു​ഷ്ക​രം. പൂ​ന്താ​ന​ത്തു റോ​ഡു വീ​തി കൂ​ട്ട​ലും ഓ​വു​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ഒ​ക്കെ ആ​യി റോ​ഡു പ​ണി തു​ട​ങ്ങി​ട്ട് നാ​ളെ​റെ​യാ​യി.
അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ ഈ ​റോ​ഡി​ൽ കൂ​ടെ ദി​വ​സേ​ന ധാ​രാ​ളം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്നു. ഈ ​ഭാ​ഗ​ത്തു റോ​ഡു കു​ത്തി പൊ​ളി​ഞ്ഞു കു​ണ്ടും കു​ഴി​ക​ളും ആ​യ​തി​നാ​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ചെ​റു​കി​ട വാ​ഹ​ന​ത്തി​ലു​മു​ള്ള യാ​ത്ര വ​ള​രെ ദു​ഷ്ക്ക​ര​മാ​ണ്. അ​രി​ക്ക​ണ്ടം പാ​ക്ക് നെന്മിനി റോ​ഡി​ൽ വ​ള​ഞ്ഞ​ത്താ​ണി മു​ത​ൽ ഹ​രി​ജ​ൻ കോ​ള​നി അ​വ​സാ​നി​ക്കു​ന്ന​തു വ​രെ​യു​ള്ള സ്ഥ​ലം ടാ​ർ​പൊ​ട്ടി പൊ​ളി​ഞ്ഞു കാ​ൽ​ന​ട​യാ​ത്ര പ്ര​യാ​സ​ക​ര​മാ​ണ്. ഈ ​റോ​ഡു​ക​ൾ എ​ത്ര​യും വേ​ഗം ന​ന്നാ​ക്കി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെട്ടു.