പി​ങ്ക് പോ​ലീ​സ് സം​ഘ​ത്തെ ത​ട​ഞ്ഞ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Monday, March 1, 2021 12:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വ​യ​നാ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ സ്ത്രീ​യെ​യും കു​ട്ടി​യെ​യും തേ​ടി​യെ​ത്തി​യ പെ​രി​ന്ത​ൽ​മ​ണ്ണ പി​ങ്ക് പോ​ലീ​സ് സം​ഘ​ത്തെ ത​ട​യു​ക​യും ക​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. മു​തു​കു​ർ​ശി എ​ളാ​ട് സ്വ​ദേ​ശി​ക​ളാ​യ ത​ച്ചം​തൊ​ടി വി​ഷ്ണു(23), തേ​ല​ക്കാ​ട്ടു​തൊ​ടി ഷി​ഹാ​ബു​ദ്ദീ​ൻ(32) എ​ന്നി​വ​രെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.
പോ​ലീ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നു​ള്ള വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

സൗ​ജ​ന്യ നേ​ത്ര നി​ർ​ണ​യ
ക്യാ​ന്പ് ന​ട​ത്തി

തേ​ഞ്ഞി​പ്പ​ലം: ആ​രോ​ഗ്യ ഗ്രാ​മം എ​ന്ന മു​ദ്രാ​വാ​ക്യ​ത്തോ​ടെ നീ​രോ​ൽ​പാ​ലം സ്പോ​ർ​ട്ടിം​ഗ് ക്ല​ബ്ബ് ചേ​ളാ​രി മ​ല​ബാ​ർ ഐ ​കെ​യ​റു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന, തി​മി​ര നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തി. തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി​ജി​ത്ത് ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു.