ജില്ലയിൽ വാ​ഹ​ന പ​ണി​മു​ട​ക്ക് പൂ​ർ​ണം
Tuesday, March 2, 2021 11:52 PM IST
മ​ല​പ്പു​റം: ഇ​ന്ധ​ന വി​ല വ​ർ​ധ​ന​​യ്ക്കെ​തിരേ മോ​ട്ടോ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ട്രേ​ഡ് യൂ​ണി​യ​നു​ക​ളും തൊ​ഴി​ലു​ട​മ​ക​ളും ന​ട​ത്തി​യ സം​യു​ക്ത പ​ണി​മു​ട​ക്ക് ജി​ല്ല​യി​ൽ പൂ​ർ​ണം. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം ചെ​റി​യ ക​ട​ക​ളൊ​ഴി​ച്ചു മ​റ്റു ക​ട​ക​ളെ​ല്ലാം അ​ട​ഞ്ഞു കി​ട​ന്നു.
സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങി​യെ​ങ്കി​ലും ഓ​ട്ടോ, ടാ​ക്സി, സ്വ​കാ​ര്യ ബ​സു​ക​ൾ, ക​ഐ​സ്ആ​ർ​ടി​സി​യു​ടെ പ​കു​തി​യി​ല​ധി​കം സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വ​ച്ചു. പ​ണി​മു​ട​ക്ക് അ​റി​യാ​തെ എ​ത്തി​യ ദൂ​ർ​ഘ ദൂ​ര യാ​ത്ര​ക്കാ​ർ അ​താ​തു ഇ​ട​ങ്ങ​ളി​ലെ​ത്താ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടി. കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നു രാ​വി​ലെ മ​ല​പ്പു​റം ന​ഗ​ര​ത്തി​ലെ​ത്തി​യ കു​ടും​ബം വാ​ഹ​നം കി​ട്ടാ​തെ പ്ര​യാ​സ​പ്പെ​ട്ടു.
തു​ട​ർ​ന്നു കാ​ൽ​ന​ട​യാ​യി​ട്ട് ഇ​വ​ർ കോ​ട്ട​യ്ക്ക​ലി​ലേ​ക്കു പോ​യ​ത്. മ​റ്റു പ​ല​രും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലാ​ണ് യാ​ത്ര ചെ​യ്ത​ത്. ഇ​തോ​ടെ ക​ഐ​സ്ആ​ർ​ടി​സി ജി​ല്ലാ ഡി​പ്പോ​യി​ൽ നി​ന്ന് രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​യി 13 സ​ർ​വീ​സു​ക​ൾ ന​ട​ത്തി. രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു ര​ണ്ടു സൂ​പ്പ​ർ ഫാ​സ്റ്റു​ക​ളും ര​ണ്ട് ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളും കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് റൂ​ട്ടി​ൽ മൂ​ന്നു ടി​ടി ബ​സു​ക​ളും തി​രൂ​ർ-​മ​ഞ്ചേ​രി റൂ​ട്ടി​ൽ ഒ​രു ബ​സും സ​ർ​വീ​സ് ന​ട​ത്തി. ഉ​ച്ച​ക്കു ശേ​ഷം കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് റൂ​ട്ടി​ൽ ര​ണ്ടു ടി​ടി ബ​സു​ക​ളും എ​റ​ണാ​കു​ളം വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു സൂ​പ്പ​ർ ഫാ​സ്റ്റും കോ​ട്ട​യം-​തി​രു​വ​ന​ന്ത​പു​രം വ​ഴി ഒ​രു സൂ​പ്പ​ർ ഫാ​സ്റ്റും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു
ഒ​രു ഡീ​ല​ക്സ് സ​ർ​വീ​സും ന​ട​ത്തി. ജി​ല്ല​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ തി​ര​ക്ക് കു​റ​വാ​യി​രു​ന്നു. പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി സം​യു​ക്ത തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി.
എ​ട​ക്ക​ര: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ണ്ട​യി​ൽ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി. മ​ല​പ്പു​റം ജി​ല്ലാ ഗൂ​ഡ്സ് ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യും ജി​ല്ലാ ലോ​റി ഓ​ണേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സം​യു​ക്ത​മാ​യാ​ണ് ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്. വി.​ഐ.​കെ ത​ങ്ങ​ൾ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ ​ഗോ​വി​ന്ദ​ൻ​കു​ട്ടി, എം.​കെ ച​ന്ദ്ര​ൻ, എം.​ടി അ​ലി, മ​നോ​ജ് മാ​മ​ൻ, സി​ബി മാ​ത്യം, എ.​പി മൊ​യ്തി​ൻ​കു​ട്ടി, ഷാ​ഹു​ൽ മ​ഞ്ചേ​രി, സി.​എ​ച്ച് അ​ഷ​റ​ഫ്, കെ.​ടി സെ​മീ​ർ, ടി.​പി ന​ജീ​ബ്, പി.​ജി ബി​ജു, റി​ജോ മാ​ത്യു, ലി​കേ​ഷ് എ​ന്നി​വ​ർ പ്രസംഗിച്ചു.
ക​രു​വാ​ര​കു​ണ്ട്: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന വി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് ക​രു​വാ​ര​ക്കു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി. മ​രു​തു​ങ്ങ​ൽ പെ​ട്രോ​ൾ പ​ന്പി​ന് മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ വി.​ഷെ​ബീ​റ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ ടി.​ഇം​തി​യാ​സ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .വി. ​കു​ഞ്ഞാ​ൻ ഹാ​ജി, മാ​നു​പ ക​ക്ക​റ, ഹു​സൈ​ൻ മാ​ന്പ​റ്റ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. ത​വൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​ട്രോ​ൾ പ​ന്പി​ന് മു​ന്നി​ൽ ന​ട​ന്ന സാ​യാ​ഹ്ന ധ​ർ​ണ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​കെ.​സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​കു​ഞ്ഞീ​തു, റ​ഷീ​ദ് പൊ​റ്റ​യി​ൽ, സി.​പി.​യ​ഹി​യ, കെ.​പി.​ഗി​രീ​ഷ്, മു​നീ​ർ നീ​ലാ​ഞ്ചേ​രി, കു​ട്ടി​മാ​ൻ നീ​ലാ​ഞ്ചേ​രി, മു​സ്ല്യാ​ര​ക​ത്ത് കു​ഞ്ഞാ​പ്പു, ഹാ​രി​സ് നീ​ലാ​ഞ്ചേ​രി, അ​പ്പു, ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.