ഗൃ​ഹ​നാ​ഥ​ൻ ടെ​റ​സി​ൽ നി​ന്നു വീ​ണു മ​രി​ച്ചു
Friday, April 9, 2021 3:11 AM IST
മ​ഞ്ചേ​രി : ഗൃ​ഹ​നാ​ഥ​ൻ സ്വ​ന്തം വീ​ടി​ന്‍റെ ടെ​റ​സി​ൽ നി​ന്നു വീ​ണു മ​രി​ച്ചു. എ​ട​വ​ണ്ണ പ​ന്നി​പ്പാ​റ വ​ട​ശേ​രി പു​ളി​ക്ക​ൽ ഹ​സ​ൻ (63) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​രയോ​ടെ​യാ​ണ് സം​ഭ​വം. നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ ടെ​റ​സി​ൽ ന​ന​യ്ക്കാ​നാ​യി ക​യ​റി​യ​താ​യി​രു​ന്നു. കാ​ഴ്ച​ക്കു​റ​വു​ള്ള ഹ​സ​ൻ അ​ബ​ദ്ധ​ത്തി​ൽ കാ​ൽ​തെ​റ്റി താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ൾ : മു​ഹ​മ്മ​ദ്, ജു​നൈ​ദ്, ജ​സീ​ന, ഉ​മ്മു​സ​ൽ​മ, ഫ​സീ​ല, റൈ​ഹാ​ന​ത്ത്, ജു​ബൈ​രി​യ. മ​രു​മ​ക്ക​ൾ : അ​ബൂ​ബ​ക്ക​ർ, അ​ബ്ദു​ൾ​ഹ​ക്കീം, അ​ല​വി, ഷി​ഹാ​ബ്, സ​മീ​ർ​ബാ​ബു, ജു​മൈ​ല​ത്ത്. എ​ട​വ​ണ്ണ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​ല​തീ​ഷ് ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കി.