റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി യോ​ഗം
Wednesday, April 14, 2021 12:10 AM IST
മ​ല​പ്പു​റം: റ​വ​ന്യൂ ഭ​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി 16ന് ​രാ​വി​ലെ 10.30ന് ​ജി​ല്ലാ പ്ലാ​നിം​ഗ് സെ​ക്ര​ട്ടേറി​യ​റ്റ് ഹാ​ളി​ൽ റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​​ത​യി​ൽ ചേ​രും.
കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് ഡോ​സ് വാ​ക്സി​നേ​ഷ​ൻ എ​ടു​ത്തി​ട്ടി​ല്ലാ​ത്ത എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​നു വി​ധേ​യ​രാ​ക​ണ​മെ​ന്നും റി​സ​ൽ​ട്ട് പോ​സി​റ്റി​വ് ആ​യ​വ​ർ ഒ​ഴി​കെ എ​ല്ലാ ഓ​ഫീ​സ് മേ​ധാ​വി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും ജി​ല്ലാ ​ക​ള​ക്ട​ർ അ​റി​യി​ച്ചു. വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ മു​ഴു​വ​ൻ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ന് വി​ധേ​യ​മാ​യി​ട്ടു​ണ്ടെ​ന്നു ത​ഹ​സി​ൽ​ദാ​ർ​മാ​ർ ഉ​റ​പ്പാ​ക്ക​ണം.
യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്ക​ണം. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ധ​രി​ക്ക​ണം. യോ​ഗ​ത്തി​ൽ സ​ബ് ക​ള​ക്ട​ർ, റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ, അ​സി​സ്റ്റ​ന്‍റ് ക​ളക്ട​ർ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​ർ, ത​ഹ​സി​ൽ​ദാ​ർ​മാ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ, സ്പെ​ഷ​ൽ ഓ​ഫീ​സ് മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.