പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ നോ​ന്പു​തു​റ 15ാം വ​ർ​ഷ​ത്തി​ൽ
Wednesday, April 14, 2021 12:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പ​ൽ മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി​യും ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ന്‍റ​റും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന നോ​ന്പു​തു​റ 15-ാം വ​ർ​ഷ​ത്തി​ൽ.
പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ളു​ടെ കൂ​ട്ടി​യി​രി​പ്പു​ക്കാ​ർ​ക്കും ഹോ​സ്പി​റ്റ​ൽ സ്റ്റാ​ഫു​ക​ൾ​ക്കും നോ​ന്പ് തു​റ​യും അ​ത്താ​ഴ​വും രോ​ഗി​ക​ൾ​ക്കും ഇ​ത​ര മ​ത​സ്ഥ​ർ​ക്കും ചോ​റും ക​ഞ്ഞി​യും റം​സാ​ൻ മാ​സ​ത്തി​ൽ ന​ൽ​കി വ​രി​ക​യാ​ണ്. നോ​ന്പു​തു​റ​യു​ടെ ഉ​ദ്ഘാ​ട​നം പാ​ണ​ക്കാ​ട് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.
മു​നി​സി​പ്പ​ൽ മു​സ്ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചേ​രി​യി​ൽ മ​മ്മി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ന്‍റ​ർ ക​ണ്‍​വീ​ന​ർ കി​ഴി​ശേ​രി റ​ഷീ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു.
മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, ന​ജീ​ബ് കാ​ന്ത​പു​രം, മ​ണ്ഡ​ലം മു​സ്ലിം​ലീ​ഗ് പ്ര​സി​ഡ​ന്‍റ് എ.​കെ.നാ​സ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം, മു​നി​സി​പ്പ​ൽ മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് പി.​കെ.​മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ൾ, ഡോ. ​വി.​യു സീ​തി, ഡോ.ഷാ​ജു മാ​ത്യു, ഡോ. ​ഷാ​ജി അ​ബ്ദു​ൾ ഗ​ഫൂ​ർ, സ​ർ​വീ​സ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കൊ​ള​ക്കാ​ട​ൻ അ​സീ​സ്, യൂ​സ​ഫ് രാ​മ​പു​രം, മു​നി​സി​പ്പ​ൽ മു​സ്ലിം ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ പ​ത്ത​ത്ത് ജാ​ഫ​ർ, അ​സീ​സ് മ​ണ്ണേ​ങ്ങ​ൽ, ചേ​ക്കു​ട്ടി എ​ര​വി​മം​ഗ​ലം, മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം.​ഫ​ത്ത​ഹ്, കെഎം​സി​സി നേ​താ​വ് നാ​സ​ർ മം​ഗ​ല​ത്ത്, ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ന്‍റ​ർ ട്ര​ഷ​റ​ർ കു​റ്റീ​രി മാ​നു​പ്പ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നോ​ന്പ് തു​റ​യു​ടെ വോ​ള​ണ്ടി​യ​ർ പ്ര​വ​ർ​ത്ത​ന​ത്തി​നു യൂ​ത്ത് ലീ​ഗ് നേ​താ​ക്ക​ളാ​യ ഹ​ബീ​ബ് മ​ണ്ണേ​ങ്ങ​ൽ, ശ​ബീ​ർ പോ​ത്തു​ക്കാ​ട്ടി​ൽ, ഇ​സ്മാ​യി​ൽ മാ​ഷ്, റ​ഷീ​ദ് ക​ള​ത്തി​ൽ, ശ​രീ​ഫ് ക​ക്കൂ​ത്ത്, നി​സാം കു​ന്ന​പ്പ​ള്ളി, ജ​ലീ​ൽ കാ​രാ​ട്ടി​ൽ, ഷ​മീ​ർ വ​ട​ക്കേ​തി​ൽ, ഉ​നൈ​സ് ക​ക്കൂ​ത്ത്, ന​സീ​ൽ കു​ന്ന​പ്പ​ള്ളി, ഷ​ഫീ​ഹ് കി​ഴി​ശേ​രി, ഹ​നീ​ഫ പ​ടി​പ്പു​ര, ജാ​ഫ​ർ ത​ങ്ങ​ൾ, ഇ​ർ​ഷാ​ദ് ജൂ​ബി​ലി, മൂ​സ കു​റ്റീ​രി, ക​ബീ​ർ പു​ത്ത​ൻ​പീ​ടി​ക എ​ന്നി​വ​ർ നേ​തൃ​തം ന​ൽ​കി.