പീ​ഡ​ന​ക്കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, April 16, 2021 12:56 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഒ​ൻ​പ​തു വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പു​ലാ​മ​ന്തോ​ൾ വ​ട​ക്ക​ൻ​പാ​ലൂ​ർ വെ​ങ്കി​ട്ട മു​ഹ​മ്മ​ദ് റ​ഫീ​ഖി(42)​നെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ൻ ശ​ശി അ​റ​സ്റ്റു ചെ​യ്ത​ത്.
ഇ​ന്ന​ലെ യു​വാ​വി​നെ പ​ട്ടാ​ന്പി​യി​ൽ നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രേ പോ​ക്സോ വ​കു​പ്പ് അ​ട​ക്കം ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. എ​സ്ഐ ദി​വാ​ക​ര​ൻ, എ​എ​സ്ഐ ബൈ​ജു, സീ​നി​യ​ർ സി​പി​ഒ ഫൈ​സ​ൽ ക​പ്പൂ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി

മ​ങ്ക​ട: ആ​ല​പ്പു​ഴ​യി​ൽ പ​തി​ന​ഞ്ചു​കാ​ര​നാ​യ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്ഐ മ​ങ്ക​ട ഏ​രി​യാ ക​മ്മി​റ്റി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
മ​ക്ക​ര​പ്പ​റ​ന്പി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് എ​സ്എ​ഫ്ഐ മ​ങ്ക​ട ഏ​രി​യ സെ​ക്ര​ട്ട​റി അ​ജ്മ​ൽ ഷാ​ബി​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി​യ​റ്റം​ഗ​ങ്ങ​ളാ​യ ജി​ബി​ൻ, അ​ഷി​ത, യ​ദു കൃ​ഷ്ണ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.