റ​ംസാ​ൻ പു​ണ്യം രോ​ഗി​ക​ൾ​ക്കൊ​പ്പം: പു​ലാ​മ​ന്തോ​ളി​ൽ കാ​ന്പ​യി​ൻ ആ​രം​ഭി​ച്ചു
Thursday, April 22, 2021 12:33 AM IST
പു​ലാ​മ​ന്തോ​ൾ : പു​ലാ​മ​ന്തോ​ൾ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി പ​ഞ്ചാ​യ​ത്തി​ലെ കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​നം ഉ​റ​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി റം​സാ​ൻ കാ​ന്പ​യി​നു തു​ട​ക്കം​കു​റി​ച്ചു. അ​ടി​യ​ന്തി​ര ശ്ര​ദ്ധ പ​തി​യേ​ണ്ട 300 ല​ധി​കം രോ​ഗി​ക​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​രാ​ലം​ബ​രാ​യി വീ​ടു​ക​ളി​ൽ ക​ഴി​യു​ന്നു​ണ്ട്.
ഇ​വ​രു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ക​യാ​ണ് ല​ക്ഷ്യം. പു​ലാ​മ​ന്തോ​ൾ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ലി​യേ​റ്റീ​വ് കെ​യ​ർ പൊ​തു​ജ​ന​സ​ഹാ​യം മാ​ത്രം സ്വീ​ക​രി​ച്ചാ​ണ് ഇ​വ​രു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​ത്. കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സിം​ഗ്, ഹോം ​കെ​യ​ർ, ആം​ബു​ല​ൻ​സ്, ഡോ​ക്ട​ർ സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ സൊ​സൈ​റ്റി വ​ർ​ഷ​ങ്ങ​ളാ​യി ചെ​യ്തു​വ​രു​ന്നു. കൂ​ടാ​തെ മാ​ന​സി​ക രോ​ഗി​ക​ൾ​ക്ക് സൈ​ക്യാ​ട്രി ചി​കി​ത്സ​യും ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. റം​സാ​നി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ കാ​രു​ണ്യം ഇ​ത്ത​രം രോ​ഗി​ക​ളി​ൽ കൂ​ടി പ​തി​യ​ണ​മെ​ന്നു പാ​ലി​യേ​റ്റീ​വ് ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.