നി​ല​ന്പൂ​രി​ൽ കോ​വി​ഡ് ഹെ​ൽ​പ് ഡെ​സ്ക് തു​ട​ങ്ങി
Saturday, May 8, 2021 11:54 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ൽ കോ​വി​ഡ് ഹെ​ൽ​പ്പ് ഡെ​സ്ക് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്​തു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ക​ക്കാ​ട​ൻ റ​ഹിം, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​എം.​ബ​ഷീ​ർ, ഷൈ​ജി​മോ​ൾ. സ്ക​റി​യ ക്നാം​തോ​പ്പി​ൽ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ജി.​ബി​നു​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ന​ഗ​ര​സ​ഭാ സൂ​പ്ര​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും ഹെ​ൽ​പ്പ് ഡെ​സ്ക് പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്നു ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ക​ക്കാ​ട​ൻ റ​ഹിം പ​റ​ഞ്ഞു. അ​ഞ്ചു ജീ​വ​ന​ക്കാ​രു​ടെ​യും 20 സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും സേ​വ​നം ല​ഭി​ക്കും. ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം എ​ന്തെ​ങ്കി​ലും സേ​വ​ന​ങ്ങ​ൾ ആ​ർ​ക്കെ​ങ്കി​ലും അ​ടി​യ​ന്തി​ര​മാ​യി ല​ഭി​ക്കേ​ണ്ട​തു​ണ്ടെ​ങ്കി​ൽ ന​ഗ​ര​സ​ഭ​യി​ലെ ഹെ​ൽ​പ്പ് ഡെ​സ്ക്കി​ൽ അ​റി​യി​ച്ചാ​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ഹാ​രം കാ​ണു​മെ​ന്നും റ​ഹീം പ​റ​ഞ്ഞു.

സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ ഹെ​ൽ​പ്പ് ഡെ​സ്കി​ന്‍റെ 8089539 155/9562506 155/9074898045 ന​ന്പ​റുകളിൽ ബ​ന്ധ​പ്പെ​ട​ണം.