മ​ല​പ്പു​റ​ത്തു 1,444 പേ​ർ​ക്കു കോ​വി​ഡ്
Sunday, June 13, 2021 1:16 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റിവി​റ്റി നി​ര​ക്ക് 17.08 ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സ​ക്കീ​ന അ​റി​യി​ച്ചു. 1,444 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ൽ 2,921 പേ​ർ രോ​ഗ​വി​മു​ക്ത​രാ​യി. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് ഭേ​ദ​മാ​യി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ​വ​രു​ടെ എ​ണ്ണം 2,97,561 പേ​രാ​യ​താ​യും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ വ്യ​ക്ത​മാ​ക്കി. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 1,380 പേ​ർ രോ​ഗി​ക​ളു​മാ​യി നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ വൈ​റ​സ് ബാ​ധി​ത​രാ​യ​വ​രാ​ണ്. 22 പേ​ർ​ക്കു വൈ​റ​സ്ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. വി​ദേ​ശ​ത്തു നി​ന്നു ജി​ല്ല​യി​ൽ തി​രി​ച്ചെ​ത്തി​യ ര​ണ്ടു പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 40 പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 48,673 പേ​ർ ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. 16,122 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 836 പേ​രും കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 306 പേ​രും 93 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കീ​ഴി​ലു​ള്ള പ്ര​ത്യേ​ക താ​മ​സ കേ​ന്ദ്ര​ങ്ങ​ളാ​യ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​ളി​ൽ 902 പേ​രും ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും മ​റ്റു​മാ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. ജി​ല്ല​യി​ൽ ഇ​തു​വ​രെ 983 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി മ​രി​ച്ച​ത്. ജി​ല്ല​യി​ൽ കോ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​നം ത​ട​യാ​ൻ അ​തീ​വ ജാ​ഗ്ര​ത അ​നി​വാ​ര്യ​മാ​ണെ​ന്നു ഡി​എം​ഒ അ​റി​യി​ച്ചു. രോ​ഗം പ​ട​രാ​നു​ള്ള സാ​ധ്യ​ത ശ​ക്ത​മാ​യി​ത്ത​ന്നെ തു​ട​രു​ക​യാ​ണ്. ഈ ​ഘ​ട്ട​ത്തി​ൽ ആ​രോ​ഗ്യ ജാ​ഗ്ര​ത ഒ​രു കാ​ര​ണ​വ​ശാ​ലും കൈ​വി​ട​രു​ത്. വീ​ടു​ക​ളി​ൽ അ​തീ​വ ജാ​ഗ്ര​ത തു​ട​ര​ണം. ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്രം, ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ, ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും നേ​രി​ട്ടു ആ​ശു​പ​ത്രി​ക​ളി​ൽ പോ​ക​രു​ത്. ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ല്ലി​ൽ വി​ളി​ച്ച് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു. ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251.