ര​ണ്ട് വീ​ടു​ക​ൾ ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ൽ
Wednesday, June 16, 2021 11:49 PM IST
ക​രു​വാ​ര​കു​ണ്ട്: ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് വീ​ട്ടു​മു​റ്റ​ത്തെ മ​ണ്ണി​ടി​ഞ്ഞ് ഒ​രു വീ​ട് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​വു​ക​യും മ​റ്റൊ​ന്ന് ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ലു​മാ​യി. ക​രു​വാ​ര​കു​ണ്ട് ചു​ള്ളി​യോ​ട്ടി​ലെ പാ​റ​മ്മ​ൽ ചാ​മി, സ​ഹോ​ദ​ര​ൻ ശ​ങ്ക​ര​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് മ​ണ്ണി​ടി​ച്ചി​ൽ മൂ​ലം ത​ക​ർ​ച്ചാ​ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഭീ​ക​ര​ശ​ബ്ദ​ത്തോ​ടെ പാ​റ​മ്മ​ൽ ചാ​മി​യു​ടെ വീ​ടി​ന് പി​റ​കു​വ​ശ​ത്ത് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ഇ​തോ​ടെ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗം ത​ക​ർ​ച്ചാ ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്. ശു​ചി​മു​റി ത​ക​രു​ക​യും ചെ​യ്തു. ചാ​മി​യു​ടെ വീ​ടി​ന് പി​ന്നി​ലു​ള്ള സ​ഹോ​ദ​ര​ൻ ശ​ങ്ക​ര​ന്‍റെ വീ​ടും ഇ​തു​മൂ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് കു​ടും​ബ​ങ്ങ​ളു​ടെ ആ​വ​ശ്യം. പ​ല ത​വ​ണ ബ​ന്ധ​പ്പെ​ട്ട​വ​രെ വി​വ​ര​മ​റി​യി​ച്ചി​ട്ടും അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​യി​ല്ല​ന്നും കു​ടും​ബ​ങ്ങ​ൾ പ​റ​ഞ്ഞു.
അ​തേ​സ​മ​യം പ്ര​ദേ​ശ​ത്തെ മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ച് ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട​ന്നും കോ​ണ്‍​ക്രീ​റ്റ് സം​ര​ക്ഷ​ണ ഭി​ത്തി ഉ​ട​ൻ നി​ർ​മി​ക്കു​മെ​ന്നും വാ​ർ​ഡ് അം​ഗം ഷീ​ബ പ​ള്ളി​ക്കു​ത്ത് പ​റ​ഞ്ഞു.
സാ​ങ്കേ​തി​ക​മാ​യി ഉ​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ളും, ലോ​ക്ക്ഡൗ​ണും കാ​ര​ണ​മാ​ണ് പ്ര​വ​ർ​ത്തി വൈ​കി​യ​ത്. ഉ​ട​ൻ പ്ര​വ​ർ​ത്തി ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച വാ​ർ​ഡ് അം​ഗം ഷീ​ബ പ​ള്ളി​ക്കു​ത്ത് പ​റ​ഞ്ഞു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ​യും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് കു​ടും​ബ​ങ്ങ​ളെ അ​റി​യി​ച്ചു. തു​രു​ന്പോ​ട​യി​ലെ ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ത്തി​നോ​ട് ചേ​ർ​ന്നും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്.