മലപ്പുറത്തു 1,282 പേർക്കു കൂടി കോവിഡ്
Sunday, June 20, 2021 3:35 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച 1,282 പേ​ർ​ക്കു കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. 13.27 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ.സ​ക്കീ​ന അ​റി​യി​ച്ചു. 1,560 പേ​ർ ഇ​ന്ന​ലെ രോ​ഗ​വി​മു​ക്ത​രാ​യി. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് ഭേ​ദ​മാ​യി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ​വ​രു​ടെ എ​ണ്ണം 3,10,534 പേ​രാ​യി. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 1,248 പേ​ർ രോ​ഗി​ക​ളു​മാ​യി നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ വൈ​റ​സ് ബാ​ധി​ത​രാ​യ​വ​രാ​ണ്.
14 പേ​ർ​ക്കു വൈ​റ​സ്ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു ജി​ല്ല​യി​ൽ തി​രി​ച്ചെ​ത്തി​യ മൂ​ന്നു പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 17 പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 34,464 പേ​ർ ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. 10,648 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.
കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 656 പേ​രും കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 259 പേ​രും 85 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്. ത​ദ്ദേശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കീ​ഴി​ലു​ള്ള പ്ര​ത്യേ​ക താ​മ​സ കേ​ന്ദ്ര​ങ്ങ​ളാ​യ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​കളി​ൽ 536 പേ​രും ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും മ​റ്റു​മാ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. ജി​ല്ല​യി​ൽ ഇ​തു​വ​രെ 1,056 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി മ​രി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ അ​തീ​വ ജാ​ഗ്ര​ത വേ​ണം.
വീ​ടു​ക​ളി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ സ്വ​യ​സു​ര​ക്ഷ​യും കു​ടും​ബ​ത്തി​ന്‍റെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്ക​ണം.​ ര​ണ്ടു മാ​സ്ക്കു​ക​ളു​ടെ ശ​രി​യാ​യ ഉ​പ​യോ​ഗം അ​ത്യാ​വ​ശ്യ​മാ​ണ്. വൈ​റ​സ് ബാ​ധ​യെ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​താ​ണ് ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗം. കൈ​ക​ൾ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ശു​ചി​യാ​ക്കു​ന്ന​തി​ലും വീ​ഴ്ച​ പാ​ടി​ല്ല. സാ​മൂ​ഹ്യഅ​ക​ലം ഉ​റ​പ്പാ​ക്കി​യേ പൊ​തുസ്ഥ​ല​ങ്ങ​ളി​ൽ ഇ​ട​പ​ഴ​കാ​വൂ​യെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു.
ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്രം, ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട​ണം. നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ളി​ൽ പോ​ക​രു​ത്. ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ല്ലി​ൽ വി​ളി​ച്ചു ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം. ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253.