അ​വ​ശ​യാ​യ യു​വ​തി​യെ​ സു​ര​ക്ഷി​തകേ​ന്ദ്ര​ത്തിലെ​ത്തി​ച്ചു
Saturday, July 24, 2021 12:57 AM IST
എ​ട​ക്ക​ര: രോ​ഗം​മൂ​ലം അ​വ​ശ​യാ​യി​ത്തീ​ർ​ന്ന പ്ലാ​ന്‍റേഷ​ൻ കോ​ർ​പ്പ​റേ​ഷ​ൻ തൊ​ഴി​ലാ​ളി​യു​ടെ ഭാ​ര്യ​യെ​യും പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യ ആ​ദി​വാ​സി യു​വ​തി​യെ​യും അ​ഗ്നി​ശ​മ​ന സേ​ന അ​തി​സാ​ഹ​സി​ക​മാ​യി പു​റം​ലോ​ക​ത്തെ​ത്തി​ച്ച് സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി. ക​ന​ത്ത മ​ഴ​യ​ത്തെു​ട​ർ​ന്നു ചാ​ലി​യാ​ർ പു​ഴ​യി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോടെ ഒ​റ്റ​പ്പെ​ട്ട ഇ​രു​ട്ടു​കു​ത്തി കോ​ള​നി​യി​ലെ ഗ​ർ​ഭി​ണി​യാ​യ രാ​ധി​ക അ​നി​ൽ(23), വാ​ണി​യം​പു​ഴ പ്ലാ​ന്‍റേഷ​ൻ തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​യ അ​ശോ​ക​ന്‍റെ ഭാ​ര്യ സി​ന്ധു(22) എ​ന്നി​വ​രെ​യാ​ണ് നി​ല​ന്പൂ​രി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ശോ​ക​ന്‍റെ ഭാ​ര്യ സി​ന്ധു​വി​ന് ക​ല​ശ​ലാ​യ പ​നി​ ഉ​ണ്ടാ​യ​ത്. ര​ക്ത​സ​മ്മ​ർ​ദം കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്നു ഇ​വ​ർ തീ​ർ​ത്തും അ​വ​ശ​യാ​യി.
ഇ​തേ​തു​ട​ർ​ന്ന് അ​ശോ​ക​ൻ ഇ​രു​ട്ടു​കു​ത്തി​യി​ലു​ള്ള വ​നം ഓ​ഫീ​സി​ലെത്തി വി​വ​ര​മ​റി​യി​ച്ചു. വാ​ണി​യം​പു​ഴ ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​ഷാ​ജി അ​റി​യി​ച്ച​ത​നു​സ​രി​ച്ച് നി​ല​ന്പൂ​രി​ൽ നി​ന്നു ഡി​ങ്കി ബോ​ട്ടു​മാ​യി അ​ഗ്നി​ശ​മ​ന സേ​ന ഇ​ര​ട്ടു​കു​ത്തി​യി​ലെ​ത്തി. ഈ ​സ​മ​യം അ​വ​ശ​യാ​യ സി​ന്ധു​വി​നെ വാ​ണി​യം​പു​ഴ പ്ലാ​ന്‍റേഷ​നി​ൽ നി​ന്നു ആ​റു കി​ലോ​മീ​റ്റ​റോ​ളം ചു​മ​ന്ന് ഇ​രു​ട്ടു​കു​ത്തി​യി​ല​ത്തെി​ച്ചി​രു​ന്നു. മ​റു​ക​ര​യി​ൽ സ​ജ്ജ​മാ​യി നി​ന്ന സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കു​ത്തൊ​ഴു​ക്കു​ള്ള ചാ​ലി​യാ​ർ പു​ഴ​യി​ലൂ​ടെ ഡി​ങ്കി ബോ​ട്ട് ഉ​പ​യോ​ഗി​ച്ച് സം​ഘം സി​ന്ധു​വി​നെ ഇ​ക്ക​ര​യെ​ത്തി​ച്ചു. തു​ട​ർ​ന്ന് പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യ ഇ​രു​ട്ടു​കു​ത്തി കോ​ള​നി​യി​ലെ രാ​ധി​ക​യെ​യും വ​ന​ത്തി​ൽ നി​ന്നു പു​റ​ത്തെത്തിച്ച് ഡി​ങ്കി ബോ​ട്ടി​ൽ ഇ​ക്ക​ര​യെ​ത്തി​ച്ചു. പി​ന്നീ​ട് വ​നം വ​കു​പ്പി​ന്‍റെ വാ​ഹ​ന​ത്തി​ൽ ഇ​വ​രെ പോ​ത്തു​ക​ല്ലി​ലേ​ക്കു കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.
മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഗ​ർ​ഭി​ണി​യാ​യ രാ​ധി​ക​യെ വ​ന​ത്തി​ലെ കോ​ള​നി​യി​ൽ നി​ന്നു പു​റ​ത്തെ​ത്തി​ച്ച​ത്.
ഇ​വ​രെ ക​വ​ള​പ്പാ​റ കോ​ള​നി​ക്കാ​ർ താ​മ​സി​ക്കു​ന്ന പോ​ത്തു​ക​ൽ ടൗ​ണി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്കു മാ​റ്റി. അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന സി​ന്ധു​വി​നെ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.