ലോ​റി​യും മി​നി ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​രി​ക്ക്
Saturday, July 31, 2021 2:21 AM IST
നി​ല​ന്പൂ​ർ: ലോ​റി​യും മി​നി ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ​ക്കു പ​രി​ക്ക്. മി​നി​ടി​പ്പ​ർ ലോ​റി​യു​ടെ ഡ്രൈ​വ​ർ ആ​ന​ക്ക​യം സ്വ​ദേ​ശി അ​ർ​ഷ​ദ്(32), ലോ​റി ഡ്രൈ​വ​ർ ത​മി​ഴ്നാ​ട് സ്വ​ദേ​ശി ജ​യ​ശീ​ല​ൻ(42) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​ർ​ഷ​ദി​നെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലും ജ​യ​സൂ​ര്യ​നെ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.


ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലു മ​ണി​യോ​ടെ നി​ല​ന്പൂ​ർ ക​നോ​ലി പ്ലോ​ട്ടി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്നു കൂ​ട്ടി​യി​ടി​ച്ചു കു​ടു​ങ്ങി കി​ട​ക്കു​ക​യാ​യി​രു​ന്ന ഇ​രു വാ​ഹ​ന​ങ്ങ​ളെ​യും ആ​ദ്യം വേ​ർ​പ്പെ​ടു​ത്തി. ടി​പ്പ​ർ ലോ​റി​യു​ടെ ഡ്രൈ​വിം​ഗ് സീ​റ്റി​ൽ അ​ർ​ഷ​ദ് കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യും പോ​ലീ​സും നാ​ട്ടു​കാ​രും ടി​പ്പ​റി​ന്‍റെ മു​ൻ​ഭാ​ഗം പൊ​ളി​ച്ച് ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് അ​ർ​ഷ​ദി​നെ പു​റ​ത്തെ​ടു​ത്ത​ത്. നി​ല​ന്പൂ​ർ ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​ൻ ലോ​റി​യും വ​ട​പു​റം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കേ​ര​ള ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ടി​പ്പ​ർ ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​രു വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. സം​ഭ​വ​ത്തെ തു​ട​ർ​ന്നു ഏ​റെ നേ​രം കെഎ​ൻ​ജി റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.