ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Saturday, July 31, 2021 10:48 PM IST
പു​ളി​ക്ക​ൽ: രാ​മ​നാ​ട്ടു​ക​ര​യി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. പു​ളി​ക്ക​ൽ പ​റ​വൂ​ർ പ​രേ​ത​നാ​യ പാ​ണ്ടി​ക​ശാ​ല ഹ​സൈ​നാ​ർ​ഹാ​ജി​യു​ടെ മ​ക​ൻ സൈ​നു​ൽ ആ​ബി​ദ്(48)​ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​രി​യു​ടെ മ​ക​ൻ അ​മീ​ർ പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10ന് ​ഫ​റോ​ക്ക് ചു​ങ്ക​ത്ത് ബ​ന്ധു​വി​ന്‍റെ മ​ര​ണാ​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങ​വെ​യാ​ണ് അ​പ​ക​ടം. റോ​ഡി​നു കു​റു​കെ ഓ​ടി​യ നാ​യ​യെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ മ​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്നു ഉ​ച്ച​യോ​ടെ പ​റ​വൂ​ർ​മ​ഹ​ല്ല് മ​സ്ജി​ദി​ൽ. പ​റ​വൂ​ർ ബ​ദ്രി​യ്യ ജു​മു​അ​ത്ത് മ​സ്ജി​ദി​ൽ. മു​ഹ​മ്മ​ദി​യ്യ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മ​ദ്ര​സ ജീ​വ​ന​ക്കാ​ര​നും നാ​ട്ടി​ലെ പ​ത്ര​വി​ത​ര​ണ​ക്കാ​ര​നു​മാ​യി​രു​ന്നു. മാ​താ​വ്: പ​രേ​ത​യാ​യ ഫാ​ത്തി​മ​ക്കു​ട്ടി. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​സ​മ​ദ്, ശ​രീ​ഫ, സു​മ​യ്യ, റം​ല, ഖൈ​റു​ന്നി​സ, മൈ​മൂ​ന, ആ​സ്യ, പ​രേ​ത​യാ​യ ഹ​ഫ്സ.