ഭീ​ഷ​ണി​യാ​യ മ​ര​ക്കൊ​ന്പ് വെ​ട്ടി​മാ​റ്റി
Sunday, August 1, 2021 12:48 AM IST
എ​ട​ക്ക​ര: റോ​ഡ​രി​കി​ൽ അ​പ​ക​ട ഭീ​ഷ​ണി​യാ​യി നി​ന്ന മ​ര​ക്കൊ​ന്പ് ഇ​ആ​ർ​എ​ഫ് അം​ഗ​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കി. ചു​ങ്ക​ത്ത​റ മു​ട്ടി​ക്ക​ട​വി​ൽ കെ​എ​ൻ​ജി പാ​ത​യോ​ര​ത്തെ കൂ​റ്റ​ൻ ചീ​നി​മ​ര​ത്തി​ന്‍റെ ഉ​ണ​ങ്ങി​യ കൊ​ന്പാ​ണ് എ​മ​ർ​ജ​ൻ​സി റെ​സ്ക്യു ഫോ​ഴ്സ് അം​ഗ​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി​യ​ത്. ഭീ​ഷ​ണി​യാ​യ മ​ര​ക്കൊ​ന്പ് മു​റി​ച്ചു മാ​റ്റി​യ​തി​ൽ ഏ​റെ ആ​ശ്വാ​സ​ത്തി​ലാ​ണ് സ​മീ​പ​ത്തെ ക​ട​യു​ട​മ​ക​ൾ. കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നീ​യ​ർ ബി​ജു തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദ്യു​തി ബോ​ർ​ഡ് ജീ​വ​ന​ക്കാ​രും സു​ര​ക്ഷ​യൊ​രു​ക്കി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.
എ​മ​ർ​ജ​ൻ​സി റെ​സ്ക്യൂ ഫോ​ഴ്സ് അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൾ​മ​ജീ​ദ്, ഡെ​നി ഏ​ബ്ര​ഹാം, ഷം​സു​ദീ​ൻ കൊ​ള​ക്കാ​ട​ൻ, കെ.​സി. ഷ​ബീ​ർ അ​ലി, എ. ​ആ​ന​ന്ദ്, പി.​കെ. സ​ഫീ​ർ, പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം സു​ധീ​ർ പു​ന്ന​പ്പാ​ല, ഓ​ട്ടോ ഡ്രൈ​വ​ർ അ​ന്പാ​ടി സ​ന്തോ​ഷ് എ​ന്നി​വ​രും നാ​ട്ടു​കാ​രും പ​ങ്കെ​ടു​ത്തു.