ര​ണ്ട​ര വ​യ​സു​കാ​രി​ക്ക് ഷി​ഗ​ല്ല ബാ​ക്ടീ​രി​യ ബാ​ധ​യി​ൽ നി​ന്നു മോ​ച​നം
Sunday, August 1, 2021 12:50 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ : ര​ണ്ട​ര വ​യ​സു​കാ​രി​ക്കു ഷി​ഗ​ല്ല ബാ​ക്ടീ​രി​യ ബാ​ധ​യി​ൽ നി​ന്നു മോ​ച​നം. ഷി​ഗ​ല്ലാ ബാ​ക്ടീ​രി​യ ബാ​ധ​യെ തു​ട​ർ​ന്നു ഷി​ഗ​ല്ലാ എ​ൻ​സെ​ഫ​ലോ​പ​തി എ​ന്ന അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന താ​ഴേ​ക്കോ​ട് സ്വ​ദേ​ശി ര​ണ്ട​ര വ​യ​സു​കാ​രി​യാ​ണ് സു​ഖം പ്രാ​പി​ച്ചു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്.
ക​ഴി​ഞ്ഞ 24ന് ​അ​ർ​ധ​രാ​ത്രി​യാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ കു​ട്ടി​യെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ നി​ന്നു വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മൗ​ലാ​നാ ആ ശു പത്രിയിലേ​ക്കു മാ​റ്റി​യ​ത്. സം​ഭ​വ ദി​വ​സം ഉ​ച്ച​വ​രെ ഓ​ടി​ക്ക​ളി​ച്ചി​രു​ന്ന കു​ട്ടി​ക്കു പെ​ട്ടെ​ന്ന് പ​നി, അ​പ​സ്മാ​രം, വ​യ​റി​ള​ക്കം എ​ന്നി​വ അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. മൗ​ലാ​നാ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്പോ​ൾ അ​ബോ​ധാ​വ​സ്ഥ​യി​ലും സെ​പ്റ്റി​ക്ക് ഷോ​ക്കി​ലു​മാ​യി​രു​ന്ന കു​ട്ടി​യെ ഉ​ട​നെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റു​ക​യും പീ​ഡി​യാ​ട്രി​ക്ക് ക്രി​ട്ടി​ക്ക​ൽ കെ​യ​ർ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ദി​പു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യാ​യി​രു​ന്നു. രോ​ഗം ഭേ​ദ​മാ​യ​തോ​ടെ കു​ട്ടി ഇ​ന്ന​ലെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി.
ഡോ. ​ദി​പു​വി​നെ കൂ​ടാ​തെ ക​ൺ​സ​ൾ​ട്ട​ന്‍റ് ന്യൂ​റോ​ള​ജി​സ്റ്റ് ഡോ.​അ​ല​ക്സ് ബേ​ബി, ക​ണ്‍​സ​ൾ​ട്ട​ന്‍റ് കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ.​അ​ജ​യ് നാ​യ​ർ എ​ന്നി​വ​ർ ചി​കി​ത്സ​യി​ൽ പ​ങ്കെ​ടു​ത്തു. ഷി​ഗ​ല്ല പെ​ട്ടെ​ന്നു പ​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​തും കു​ട്ടി​ക​ളി​ൽ അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തി മ​ര​ണം വ​രെ സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തു​മാ​ണെ​ന്ന് ഡോ. ​ദി​പു അ​റി​യി​ച്ചു. ര​ണ്ടാ​ഴ്ച​യി​ൽ ഇ​തു ര​ണ്ടാ​മ​ത്തെ കേ​സാ​ണ്. പ​നി​യും ര​ക്തം, ക​ഫം എ​ന്നി​വ ക​ല​ർ​ന്ന വ​യ​റി​ള​ക്ക​വും വ​യ​റു​വേ​ദ​ന​യു​മാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ. തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക, പു​റ​മെ നി​ന്നു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കു​ന്പോ​ൾ അ​തീ​വ ശ്ര​ദ്ധ പു​ല​ർ​ത്തു​ക, കൈ​ക​ൾ ക​ഴു​കി ശു​ചി​യാ​ക്കു​ക എ​ന്നി​വ​യാ​ണ് മു​ൻ ക​രു​ത​ലു​ക​ളെ​ന്നു ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു.