വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സ​മ​രം
Wednesday, August 4, 2021 12:48 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ അ​നു​വാ​ദം ന​ൽ​കു​ക, വ്യാ​പാ​രി​ക​ൾ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഫ​ണ്ട​നു​വ​ദി​ക്കു​ക, വ്യാ​പാ​ര വാ​യ്പ​ക​ൾ​ക്ക് മൊ​റ​ട്ടോ​റി​യം കാ​ല​യ​ള​വി​ലെ പ​ലി​ശ ഒ​ഴി​വാ​ക്കു​ക, സ്വാ​കാ​ര്യ കെ​ട്ടി​ട​ങ്ങ​ളു​ടെ വാ​ട​ക ആ​റു മാ​സ​ത്തേ​ക്ക് ഒ​ഴി​വാ​ക്കു​ക, എ​ല്ലാ വ്യാ​പാ​രി​ക​ൾ​ക്കും അ​ടി​യ​ന്തി​ര​മാ​യി വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ജീ​വി​ത സ​മ​രം ന​ട​ത്തി.
പെ​രി​ന്ത​ൽ​മ​ണ്ണ ട്രാ​ഫി​ക് ജം​ഗ്ഷ​നി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​സു​ബ്ര​ഹ്മ​ണ്യ​ൻ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡന്‍റ് ഗ​ൾ​ഫോ​ണ്‍ സ​ലാ​ം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഏ​രി​യാ പ്ര​സി​ഡ​ന്‍റ് പി.​പി.​അ​ബ്ബാ​സ് പ്ര​സം​ഗി​ച്ചു. നെ​ച്ചി​യി​ൽ മ​ൻ​സൂ​ർ സ്വാ​ഗ​ത​വും ഇ​മേ​ജ് ഹു​സൈ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.