പ്ലാ​സ്റ്റി​ക് ബോ​ട്ടി​ൽ കൊ​ണ്ടു ലോ​ക​ക​പ്പ് മാ​തൃ​ക; ബാ​യി​സി​ന് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സ് അം​ഗീ​കാ​രം
Friday, September 17, 2021 8:17 AM IST
ക​രു​വാ​ര​കു​ണ്ട്: പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലും ടി​ഷ്യൂ പേ​പ്പ​റും ഉ​പ​യോ​ഗി​ച്ച് ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ മാ​തൃ​ക തീ​ർ​ത്ത ക​രു​വാ​ര​കു​ണ്ട് ന​ജാ​ത്ത് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ബ്ദു​ൽ ബാ​യി​സ് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടി. ക​രു​വാ​ര​കു​ണ്ട് കു​ട്ട​ത്തി കോ​ട്ട​പ്പ​റ​ന്പി​ൽ മു​ഹ​മ്മ​ദ് - സ​ലീ​ന ദ​ന്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​നാ​ണ് ബാ​യി​സ്. ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളെ​ല്ലാം ഏ​ത് സ​മ​യ​ത്താ​ണെ​ങ്കി​ലും ടി​വി​യി​ലൂ​ടെ കാ​ണും. ഇ​തി​നി​ട​യി​ലാ​ണ് സ്കൂ​ളി​ൽ ലോ​ക​റെ​ക്കോ​ർ​ഡു​ക​ളെ സം​ബ​ന്ധി​ച്ച് റോ​ഡ് ടു ​റെ​ക്കോ​ർ​ഡ്സി​ലൂ​ടെ എ​ന്ന പ​രി​പാ​ടി ന​ട​ന്ന​ത്.

വി​വി​ധ​ത​ല​ങ്ങ​ളി​ൽ ലോ​ക റെ​ക്കോ​ഡു​ക​ൾ നേ​ടി​യ വി​വി​ധ ആ​ളു​ക​ളു​ടെ അ​നു​ഭ​വ​ങ്ങ​ളും റെ​ക്കോ​ഡി​നു​ള്ള വ​ഴി​ക​ളും വി​വ​രി​ക്കു​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി. ഇ​തി​ൽ നി​ന്ന് പ്ര​ചോ​ദ​നം മു​ൾ​ക്കൊ​ണ്ടാ​ണ് ബാ​സി​ൽ ലോ​ക റെ​ക്കോ​ഡി​നാ​യി പ​രി​ശ്ര​മം തു​ട​ങ്ങി​യ​ത്. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​കെ.​ശു​ഹൈ​ബും അ​ധ്യാ​പ​ക​രും പൂ​ർ​ണ​പി​ന്തു​ണ​യും മാ​ർ​ഗ​നി​ർ​ദേ​ശ​വും ന​ൽ​കി. ത​ന്‍റെ ഇ​ഷ്ട ഹോ​ബി​യാ​യ ഫു​ട്ബാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ത​ന്നെ ബാ​സി​ൽ തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​ഴ​യ വെ​ള്ള​ക്കു​പ്പി​ക​ൾ, ടി​ഷ്യൂ പേ​പ്പ​റു​ക​ൾ, ക​ള​ർ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ലോ​ക​ക​പ്പ് മാ​തൃ​ക നി​ർ​മി​ച്ച​ത്.

ആ​ദ്യ​ശ്ര​മം ജൂ​ലൈ മാ​സ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ഉ​മ്മ​യു​ടെ പി​ന്തു​ണ​യി​ൽ ര​ണ്ടാം ശ്ര​മ​ത്തി​ലാ​ണ് റെ​ക്കോ​ർ​ഡ് ബു​ക്കി​ൽ ഇ​ടം നേ​ടാ​നാ​യ​ത്.

ഓ​ഗ​സ്റ്റ് 13നാ​ണ് റെ​ക്കോ​ർ​ഡ് ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച ഇ​മെ​യി​ൽ സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഫു​ട്ബോ​ളി​ന് പു​റ​മെ കേ​ക്ക് നി​ർ​മാ​ണം. ക്രാ​ഫ്റ്റ് വ​ർ​ക്ക് എ​ന്നി​വ​യി​ലും പ്ര​ത്യേ​ക താ​ത്പ​ര്യ​മു​ണ്ട് ബാ​യി​സി​ന്. അ​വാ​ർ​ഡ് നേ​ടി​യ ബാ​യിസി​നെ സ്കൂ​ൾ സ്റ്റാ​ഫ് കൗ​ണ്‍​സി​ൽ അ​നു​മോ​ദി​ച്ചു.