മ​ല​പ്പു​റം ജി​ല്ല​യി​ല്‍ 1,377 പേ​ര്‍​ക്ക് കോവിഡ്
Wednesday, September 22, 2021 1:09 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1,377 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. 12.77 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യി​ലെ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 2,591 പേ​ര്‍ വൈ​റ​സ് വി​മു​ക്ത​രാ​യി.
നേ​ര​ത്തെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി നേ​രി​ട്ടു സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യ 1,282 പേ​ര്‍​ക്കു വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. 25 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ര്‍​ക്കും ചൊ​വ്വാ​ഴ്ച വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍ വി​ദേ​ശ​ത്തു നി​ന്ന് ജി​ല്ല​യി​ല്‍ തി​രി​ച്ചെ​ത്തി​യ ഒ​രാ​ള്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ 69 പേ​ര്‍​ക്കും കോ​വി​ഡ്ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 55,208 പേ​രാ​ണ് ജി​ല്ല​യി​ല്‍ ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്.
16,795 പേ​ര്‍ നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​വ​രി​ല്‍ 756 പേ​ര്‍ കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ലും 269 പേ​ര്‍ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്റ് സെ​ന്റ​റു​ക​ളി​ലും 110 പേ​ര്‍ കോ​വി​ഡ് സെ​ക്ക​ന്‍​ഡ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്റ് സെ​ന്റ​റു​ക​ളി​ലു​മാ​ണ്.
ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു കീ​ഴി​ലു​ള്ള പ്ര​ത്യേ​ക താ​മ​സ കേ​ന്ദ്ര​ങ്ങ​ളാ​യ ഡൊ​മി​സി​ലി​യ​റി കെ​യ​ര്‍ സെ​ന്റ​റു​ളി​ല്‍ 127 പേ​രും ശേ​ഷി​ക്കു​ന്ന​വ​ര്‍ വീ​ടു​ക​ളി​ലും മ​റ്റു​മാ​യും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു.