മഞ്ചേരിയിൽ മയക്കുമരുന്നുവേട്ട: ഒരാൾ അറസ്റ്റിൽ
Wednesday, September 22, 2021 1:09 AM IST
മ​ഞ്ചേ​രി: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം ​ഡി എം ​എ യു​മാ​യി അ​രീ​ക്കോ​ട് ചെ​മ്ര​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി മു​ണ്ട​ക്കാ​ട്ടു ചാ​ലി​ൽ അ​ക്ബ​റി (25) നെ ​മ​ഞ്ചേ​രി ജ​സീ​ല ബൈ​പാ​സി​ൽ നി​ന്നു മ​ഞ്ചേ​രി എ​സ് ഐ ​രാ ജേ​ന്ദ്ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ആ​ന്‍റി നാ​ർ​കോ​ട്ടി​ക്ക് സ്‌​ക്വാ​ഡ് പി​ടി​കൂ​ടി.
വി​പ​ണി​യി​ൽ ല​ക്ഷ​ത്തോ​ളം​രൂ​പ വി​ല വ​രു​ന്ന 25 ഗ്രാം ​എം ഡി ​എം എ ​യാ​ണ് പി​ടി​കൂ​ടി​യ​ത്. മ​യ​ക്കു​മ​രു​ന്നു ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തു. ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ​ച്ചു ദി​വ​സം മു​ന്പു അ​റ​സ്റ്റ് അ​റ​സ്റ്റു ചെ​യ്ത പ്ര​തി​യി​ൽ നി​ന്നു മ​ഞ്ചേ​രി​യി​ലെ ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് മ​ഞ്ചേ​രി അ​രി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യെ പി​ടി​കൂ​ടി​യ​ത്.
ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ ബം​ഗ​ളൂ​രു​വി​ൽ നി​ന്നു മ​യ​ക്കു മ​രു​ന്ന് കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഗ്രാ​മി​ന് 4000-5000 രൂ​പ​വ​രെ​യാ​ണ് ചി​ല്ല​റ വി​ല്പ​ന​യ്ക്ക് ഇ​വ​ർ ഈ​ടാ​ക്കു​ന്ന​ത്. വ​ള​രെ ചെ​റി​യ അ​ള​വി​ൽ കൈ​വ​ശം വ​ച്ചാ​ൽ പോ​ലും പി​ടി​ക്ക​പ്പെ​ട്ടാ​ൽ വ​ലി​യ ശി​ക്ഷ​യാ​ണ് ല​ഭി​ക്കു​ക.
ഇ​യാ​ളെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും, സ്വ​ർ​ണ​ക്ക​ട​ത്തു സം​ഘ​ങ്ങ​ളു​മാ​യി ഇ​വ​ർ​ക്കു​ള്ള ബ​ന്ധം അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.
പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്കു റി​മാ​ൻ​ഡ് ചെ​യ്തു.