ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു
Thursday, September 23, 2021 12:59 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഐ​എ​ൻ​ടി​യു​സി യം​ഗ് വ​ർ​ക്കേ​ഴ്സ് മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​യി സ്നേ​ഹ​തീ​ര​ത്തി​ലെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്ക​ലും മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കു​മു​ള്ള പ​ഠ​ന​കി​റ്റ് വി​ത​ര​ണ​വും ന​ട​ത്തി. ച​ട​ങ്ങ് മു​ൻ മ​ന്ത്രി എ.​പി. അ​നി​ൽ കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ കെ.​ആ​ർ. ര​വി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഐ​എ​ൻ​ടി​യു​സി യം​ഗ് വ​ർ​ക്കേ​ഴ്സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​കെ. സ​ദ​ക്ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എ​ൻ​ടി​യു​സി മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി. ഫി​റോ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.