കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി യോ​ഗം
Sunday, September 26, 2021 9:49 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ൾ​ക്കാ​യു​ള്ള ജി​ല്ലാ​ത​ല കോ ​ഓ​ർ​ഡി​നേ​ഷ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റി​ങ് ക​മ്മി​റ്റി​യു​ടെ 2021-22 വ​ർ​ഷ​ത്തെ ര​ണ്ടാം​പാ​ദ യോ​ഗം സെ​പ്റ്റംബ​ർ 28ന് ​രാ​വി​ലെ 10.30ന് ​വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി ഇ.​ടി.മു​ഹ​മ്മ​ദ് ബ​ഷീ​ർ എംപി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രും.
വി​വി​ധ വ​കു​പ്പു​ക​ൾ വ​ഴി ന​ട​പ്പാ​ക്കു​ന്ന കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ൾ യോ​ഗ​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്യും. ജി​ല്ല​യി​ലെ എം.​പി​മാ​ർ, എംഎ​ൽ​എമാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്. ജി​ല്ലാ​ക​ള​ക്ട​ർ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

മ​ണ്ണ് ക​ട​ത്തി​യ വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി

പെ​രി​ന്ത​ൽ​മ​ണ്ണ: കു​ള​ത്തൂ​ർ അ​ന്പ​ല​പ്പ​ടി​യി​ൽ അ​ന​ധി​കൃ​ത​മാ​യി കു​ന്നി​ടി​ച്ചു മ​ണ്ണ് ക​ട​ത്തി​യ നാ​ലു ടി​പ്പ​ർ ലോ​റി​ക​ളും ജെ​സി​ബി​യും പി​ടി​ച്ചെ​ടു​ത്തു.
പെ​രി​ന്ത​ൽ​മ​ണ്ണ ത​ഹ​സീ​ൽ​ദാ​ർ കെ​.ദേ​വ​കി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വാ​ഹ​ന​ങ്ങ​ൾ താ​ലൂ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്തേ​ക്ക് മാ​റ്റി.