കെഎസ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ഫോ​ണെ​ടു​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി
Wednesday, October 13, 2021 12:51 AM IST
നി​ല​ന്പൂ​ർ: ബ​സു​ക​ളു​ടെ സ​മ​യം അ​റി​യു​ന്ന​തി​നാ​യി കെഎ​സ്ആ​ർ​ടി​സി​യു​ടെ നി​ല​ന്പൂ​ർ ഡി​പ്പോ​യി​ലേ​ക്ക് ഫോ​ണ്‍ ചെ​യ്താ​ൽ ഓ​ഫീ​സി​ൽ ആ​ളു​ണ്ടാ​യി​ട്ടും ഫോ​ണ്‍ എ​ടു​ത്ത് മ​റു​പ​ടി പ​റ​യു​ന്നി​ല്ലെ​ന്നു പ​രാ​തി. ഇ​തു സം​ബ​ന്ധി​ച്ച് സു​നി​ൽ​കു​മാ​ർ എ​ന്ന യാ​ത്ര​ക്കാ​ര​ൻ ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി. ഫോ​ണ്‍ വി​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വം സു​നി​ൽ​കു​മാ​ർ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റി​ടു​ക​യും ചെ​യ്തു.
തി​ര​ക്കു​ള്ള സ​മ​യ​മാ​യ​തി​നാ​ലാ​ണ് ഫോ​ണ്‍ എ​ടു​ക്കാ​തി​രു​ന്ന​തെ​ന്നും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ൻ മ​റ്റൊ​രു ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഡി​ടി​ഒ മു​ഹ​മ്മ​ദ് അ​ബ്ദു​ൾ നാ​സ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഡി​ടി​ഒ ക​ണ്‍​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​റോ​ട് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.