പീ​ഡി​യാ​ട്രി​ക് ഗ്യാ​സ്ട്രോ എ​ന്‍റ​റോ​ള​ജി സ​മ്മേ​ള​നം ന​ട​ത്തി
Saturday, October 16, 2021 1:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​ന്ത്യ​ൻ അ​ക്കാ​ഡ​മി ഓ​ഫ് പീ​ഡി​യാ​ട്രി​ക്സി​ന്‍റെ കീ​ഴി​ലെ പീ​ഡി​യാ​ട്രി​ക് ഗ്യാ​സ്ട്രോ എ​ന്‍റ​റോ​ള​ജി ചാ​പ്റ്റ​റി​ന്‍റെ ഒ​ന്പ​താം വാ​ർ​ഷി​ക സ​മ്മേ​ള​നം വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ന​ട​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ സീ​നി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റും ഇ​ന്ത്യ​ൻ അ​ക്കാ​ഡ​മി ഓ​ഫ് പീ​ഡി​യാ​ട്രി​ക്സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റു​മാ​യ (ഇ​ല​ക്ട​ഡ്) ഡോ. ​ര​മ കൃ​ഷ്ണ​കു​മാ​റിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച സ​മ്മേ​ള​നം ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പീ​ഡി​യാ​ട്രി​ക്സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ര​മേ​ഷ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഐ​എ​പി കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്തു. ഡോ. ​ജീ​സ​ണ്‍ ഉ​ണ്ണി, ഡോ. ​ബി​നോ​യ് സെ​ബാ​സ്റ്റ്യ​ൻ, ഡോ. ​വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഓ​ർ​ഗ​നൈ​സിം​ഗ് ചെ​യ​ർ​മാ​ൻ ഡോ. ​എം.​എം രാം​ദാ​സ് സ്വാ​ഗ​ത​വും ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഡോ. ​ന​വീ​ൻ കോ​വ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ നി​ന്നും ആ​ശു​പ​ത്രി​യി​ലെ ഐ​ടി വി​ഭാ​ഗം സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​പ്രേ​ക്ഷ​ണം ചെ​യ്ത പ​രി​പാ​ടി​യി​ൽ ഒ​ട്ടേ​റെ പ്ര​മു​ഖ​ർ പ്ര​ബ​ന്ധ​ങ്ങ​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി ഇ​രു​നൂ​റി​ല​ധി​കം ഡോ​ക്ട​ർ​മാ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.