ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ മു​ക്ക​ട്ട സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ചു
Tuesday, October 19, 2021 1:00 AM IST
നി​ല​ന്പൂ​ർ: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​വി. മ​നോ​ജ്കു​മാ​ർ മു​ക്ക​ട്ട ഗ​വ​ണ്‍​മെ​ന്‍​റ് എ​ൽ​പി സ്കൂ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. സ​ർ​ക്കാ​ർ സ്കൂ​ൾ ഏ​റ്റെ​ടു​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ക്ക​ട്ട സ്വ​ദേ​ശി അ​ലി അ​ക്ബ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഇ​ന്ന​ലെ ബ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ച​ത്.
നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ മു​ന്നോ​ട്ടു പോ​കാ​നാ​കി​ല്ലെ​ന്നും വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ വി​ളി​ച്ചു വാ​ദം കേ​ൾ​ക്കു​ക​യും ചെ​യ്തശേ​ഷം യു​ക്ത​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നു സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം ക​മ്മീ​ഷ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.
സ്കൂ​ൾ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തും. ന​ഗ​ര​സ​ഭാം​ഗം അ​ഷ​റ​ഫ് മ​ങ്ങാ​ട്ട്, നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ ര​ഘു​നാ​ഥ്, എ​ഇ​ഒ മോ​ഹ​ൻ​ദാ​സ്, നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ജി. ​ബി​നു​ജി, നി​ല​ന്പൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ, പ്ര​ധാ​നാ​ധ്യാ​പി​ക മീ​രാ മേ​നോ​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ ഷെ​ഫീ​ക് അ​ലി, വൈ​സ് ചെ​യ​ർ​മാ​ൻ സു​നി​ൽ ബാ​ബു, പ​രാ​തി​ക്കാ​ര​ൻ എ​ന്നി​വ​രും സ്കൂ​ളി​ലെ​ത്തി​യി​രു​ന്നു.
കു​ട്ടി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ നി​വേ​ദ​നം സ്കൂ​ൾ ലീ​ഡ​ർ പി. ​ഹാ​ദി​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നു ന​ൽ​കി. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം സി. ​വി​ജ​യ​കു​മാ​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.