പ​ട്ടി​ക​വ​ർ​ഗ​വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ക​സ​നം ല​ക്ഷ്യം വച്ചു​ള്ള ടി​ഡി​എ​ഫ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Friday, October 22, 2021 12:40 AM IST
നി​ല​ന്പൂ​ർ: പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യം വെ​ച്ചു​ള്ള ന​ബാ​ർ​ഡി​ന്‍റെ പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന ഫ​ണ്ട്(​ടി​ഡി​എ​ഫ്) പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​ഗ്ര​ച​ർ​ച്ച നി​ല​ന്പൂ​ർ പീ​വീ​സ് ഹാ​ളി​ൽ ചേ​ർ​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ വ​നം​വ​കു​പ്പി​ന്‍റെ നി​ല​പാ​ടും സ​ഹ​ക​ര​ണ​വും നി​ർ​ണാ​യ​ക​മാ​ണെ​ന്ന് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി പ​റ​ഞ്ഞു.

ആ​ദി​വാ​സി​ക​ളു​ടെ ആ​വാ​സ വ്യ​വ​സ്ഥ​യി​ൽ മാ​റ്റം വ​രാ​തെ​യു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​നാ​ണ് ശ്ര​മം. ആ​ദി​വാ​സി​ക​ളു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യം വെ​ച്ചു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്പോ​ൾ മാ​നു​ഷി​ക പ​രി​ഗ​ണ​ന​ക്ക് ഉ​യ​ർ​ന്ന സ്ഥാ​നം ന​ൽ​കു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും എ​ങ്കി​ൽ മാ​ത്ര​മേ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രുക​ളു​ടെ​യും ജി​ല്ലാ, ബ്ലോ​ക്ക്, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ഫ​ണ്ടു​ക​ൾ ചെ​ല​വ​ഴി​ക്കു​ന്പോ​ൾ അ​തി​ന്‍റെ പ്ര​യോ​ജ​നം ആ​ദി​വാ​സി​ക​ൾ​ക്ക് ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​ബ്ദു​ൾ വ​ഹാ​ബ് എം​പി പ​റ​ഞ്ഞു.

ന​ബാ​ർ​ഡ് ജ​ൻ ശി​ക്ഷ​ണ്‍ സ​ൻ​സ്ഥാ​ൻ മ​ല​പ്പു​റം മു​ഖേ​ന​യാ​ണ് പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന ഫ​ണ്ട്(​ടി​ഡി​എ​ഫ്) പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ചാ​ലി​യാ​ർ, ക​രു​ളാ​യി, മൂ​ത്തേ​ടം, അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട 18 ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ നി​ന്നാ​യി 375 കു​ടും​ബ​ങ്ങ​ളെ​യാ​ണ് പ​ദ്ധ​തി​ക്കാ​യി ഒ​ന്നാം​ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഇ​വ​രു​ടെ കോ​ള​നി​ക​ളി​ൽ നി​ന്ന് മൂ​പ്പ​ൻ​മാ​ര​ട​ക്ക​മു​ള്ള പ്ര​തി​നി​ധി​ക​ളും വ​നം, ന​ബാ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും ജ​ഐ​സ്എ​സ് പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് രാ​വി​ലെ 11 മ​ണി​മു​ത​ൽ മൂ​ന്ന് മ​ണി​വ​രെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച ന​ട​ത്തി​യാ​ണ് ക​ര​ട് രേ​ഖ ത​യാ​റാ​ക്കി​യ​ത്.

കു​ടും​ബ​ങ്ങ​ളു​ടെ കാ​ർ​ഷി​ക, കാ​ർ​ഷി​കേ​ത​ര മേ​ഖ​ല​ക​ളി​ൽ ഓ​രോ കു​ടും​ബ​ത്തി​ന്‍റെ​യും ഭൂ​മി ല​ഭ്യ​ത ക​ണ​ക്കാ​ക്കി അ​ഞ്ചു വ​ർ​ഷം​കൊ​ണ്ട് സു​സ്ഥി​ര വ​രു​മാ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ം ഇ​തു​വ​ഴി ഒ​രു​ങ്ങു​ന്ന​താ​ണ്.

റ​ബ്ബ​ർ, ക​മു​ക്, ജാ​തി, കു​രു​മു​ള​ക് തു​ട​ങ്ങി​യ നാ​ണ്യ​വി​ള​ക​ളും മ​ഞ്ഞ​ൾ, ഇ​ഞ്ചി തു​ട​ങ്ങി​യ ഹൃ​സ്വ​കാ​ല വി​ള​ക​ളും കൃ​ഷി ചെ​യ്യാ​ൻ ഇ​തി​ൽ അ​വ​സ​ര​മു​ണ്ട്. കൂ​ടാ​തെ ആ​ട്, കോ​ഴി, താ​റാ​വ്, മ​ത്സ്യം എ​ന്നി​വ വ​ള​ർ​ത്താ​നു​ള്ള അ​വ​സ​ര​വും പ​ദ്ധ​തി​യി​ലു​ണ്ട്.

അ​ഞ്ചു വ​ർ​ഷം​കൊ​ണ്ട് ന​ബാ​ർ​ഡ് ഓ​രോ കു​ടും​ബ​ത്തി​നും 70,000 രൂ​പ ചെ​ല​വ​ഴി​ക്കും. ട്രൈ​ബ​ൽ ടൂ​റി​സം, ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ബ്രാ​ന്‍​റി​ംഗ്, വി​പ​ണ​നം എ​ന്നി​വ​യും ല​ക്ഷ്യ​മി​ടു​ന്നു. പ​ട്ടി​ക വ​ർ​ഗ​ങ്ങ​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യം വെ​ച്ചു​ള്ള ഗോ​ത്രാ​മൃ​ത് പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കും. ഗോ​ത്രാ​മൃ​ത് പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ച​ട​ങ്ങി​ൽ​ വ​ച്ച് ജെഎ​സ്എ​സ് ചെ​യ​ർ​മാ​ൻ പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി നി​ർ​വ​ഹി​ച്ചു.

ന​ബാ​ർ​ഡ് മ​ല​പ്പു​റം ജി​ല്ലാ വി​ക​സ​ന മാ​നേ​ജ​ർ മു​ഹ​മ്മ​ദ് റി​യാ​സ്, നി​ല​ന്പൂ​ർ സൗ​ത്ത് ഡി​എ​ഫ്ഒ പ്ര​വീ​ണ്‍ കു​മാ​ർ, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ ജ​യ​ശ്രീ അ​ഞ്ചേ​രി​യ​ൻ ക​രു​ളാ​യി, പി.​ഉ​സ്മാ​ൻ മൂ​ത്തേ​ടം, ഇ​ല്ലി​ക്ക​ൽ ബ​ഷീ​ർ അ​മ​ര​ന്പ​ലം, ജെഎസ്എ​സ് ഡ​യ​റ​ക്ട​ർ വി.​ഉ​മ്മ​ർ​കോ​യ, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഉ​സ്മാ​ൻ, തോ​ണി​യി​ൽ സു​രേ​ഷ്, ജെഎ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി.​ദീ​പ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.