ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ അ​ക്കഡേമിക് മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്ക​ണം: എ​ച്ച്എ​സ്എ​സ്ടി​എ
Friday, November 26, 2021 1:04 AM IST
നി​ല​ന്പൂ​ർ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഒ​ന്നും ര​ണ്ടും വ​ർ​ഷ ക്ലാ​സു​ക​ൾ ഓ​ഫ് ലൈ​നാ​യി ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ക്ക​ഡേ​മി​ക് മാ​ർ​ഗ​രേ​ഖ അ​ടി​യ​ന്തി​ര​മാ​യി പു​റ​ത്തി​റ​ക്ക​ണ​മെ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
പ്ല​സ് വ​ണ്ണി​ലും പ്ല​സ്ടു​വി​ലും പൊ​തു പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഏ​ക​ദേ​ശ പ​രീ​ക്ഷാ തീ​യ​തി​ക​ൾ തീ​രു​മാ​നി​ച്ച് ല​ഭ്യ​മാ​കു​ന്ന അ​ധ്യ​യ​ന സ​മ​യ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി ആ​വ​ശ്യ​മെ​ങ്കി​ൽ ഫോ​ക്ക​സ് ഏ​രി​യ​ക​ൾ നി​ശ്ച​യി​ച്ചു ന​ൽ​കാ​ൻ വ​കു​പ്പ് ത​യാ​റാ​വ​ണം. കൂ​ടാ​തെ, ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന പ്ല​സ് വ​ണ്‍ പ​രീ​ക്ഷ​യു​ടെ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ കാ​ര്യ​ത്തി​ലും അ​നി​ശ്ചി​ത​ത്വം അ​വ​സാ​നി​പ്പി​ക്കാ​ൻ കൃ​ത്യ​മാ​യ മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ളി​ലും അ​ധ്യാ​പ​ക​രി​ലും നി​ല​വി​ലു​ള്ള ആ​ശ​ങ്ക​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണം. ദേ​ശീ​യ ത​ല​ത്തി​ലു​ള്ള മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്കും ഒ​ന്നും ര​ണ്ടും വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പൊ​തു പ​രീ​ക്ഷ​ക​ൾ​ക്കും ത​യാ​റെ​ടു​ക്കേ​ണ്ട ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ധ്യ​യ​ന കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത കാ​ണി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​യാ​റാ​വ​ണ​മെ​ന്ന് എ​ച്ച്എ​സ്എ​സ്ടി​എ ജി​ല്ലാ ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യി​ച്ച​ൻ ഡൊ​മി​നി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ടി.​ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എ​സ്.​ഡാ​നി​ഷ് , ഡോ.​വി. അ​ബ്ദു​സ​മ​ദ്, കെ.​മു​ഹ​മ്മ​ദ് റ​സാ​ഖ്, കെ.​ജി​തേ​ഷ്, എ.​രാ​ജേ​ഷ്, എ.​സി.​പ്ര​ജി​ൽ, ടി.​കെ.​അ​ബ്ദു​ൾ ക​രീം, പി.​പ്ര​ശാ​ന്ത്, രാ​ജേ​ഷ് തി​രൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.