എം​എം​എ​സ് സ്‌​ക്രീ​നിം​ഗ് ടെ​സ്റ്റ് ജേ​താ​ക്ക​ള്‍​ക്കു അ​നു​മോ​ദ​ന​വും പ​രി​ശീ​ല​ന​വും
Monday, November 29, 2021 12:23 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ല്‍ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ ക്രി​യ​യു​ടെ ഭാ​ഗ​മാ​യി എ​ൻ​എം​എം​എ​സ് സ്‌​കോ​ള​ര്‍​ഷി​പ്പി​ന്‍റെ സ്‌​ക്രീ​നിം​ഗ് ടെ​സ്റ്റി​ല്‍ ജേ​താ​ക്ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മ​വും അ​നു​മോ​ദ​ന പ​രി​പാ​ടി​യും പെ​രി​ന്ത​ല്‍​മ​ണ്ണ പ്ര​സ​ന്‍റേ​ഷ​ന്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ത്തി. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള ആ​യി​ര​ത്തോ​ളം കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്ത സ്‌​ക്രീ​നിം​ഗ് ടെ​സ്റ്റി​ല്‍ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 200 വി​ദ്യാ​ർ​ഥി​ക​ളാ​ണ് സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എ​ന്‍​എം​എം​എ​സ് സ്‌​കോ​ള​ര്‍​ഷി​പ്പ് ല​ഭി​ക്കു​ന്ന​തി​നു പ​രി​ശീ​ല​നംസം​ഘ​ടി​പ്പി​ക്കും. വി​ദ​ഗ്ധ സം​ഘ​മാ​ണ് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ക. സ്‌​ക്രീ​നിം​ഗ് ടെ​സ്റ്റി​ല്‍ പ​ങ്കെ​ടു​ത്ത വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ജി​എ​ച്ച്എ​സ്എ​സ് കു​ന്ന​ക്കാ​വി​ലെ സി. ​അ​ശ്വി​ന്‍ ഒ​ന്നാം റാ​ങ്കും ആ​ര്‍​എം​എ​ച്ച്എ​സ്എ​സി​ലെ ഇ​ഷാ അ​ന്‍​വ​ര്‍ ര​ണ്ടാം റാ​ങ്കും പി​ടി​എം​എ​ച്ച്എ​സ്എ​സി​ലെ എ​ൻ.​എ​ൻ റി​മാ​സ മൂ​ന്നാം റാ​ങ്കും നേ​ടി. റാ​ങ്ക് ലി​സ്റ്റി​ലു​ള്‍​പ്പെ​ട്ട 35 വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് സം​ഗ​മ​ത്തി​ല്‍ ഉ​പ​ഹാ​രം ന​ൽ​കി. സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സ​ന്‍റേ​ഷ​ൻ സ്‌​കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് ആ​ലി​ക്ക​ല്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ്രി​ന്‍​സി​പ്പ​ൽ സി​സ്റ്റ​ര്‍ തെ​രേ​സി​ന, പി.​ടി. സ​ക്കീ​ര്‍ ഹു​സൈ​ന്‍, കെ.​എം. ഫ​ത്താ​ഹ്, ഫാ​സി​ല്‍, ഷാ​ഫി, വൈ​ശാ​ഖ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.