സാ​മൂ​ഹികവി​രു​ദ്ധ​ർ ബൈ​ക്കു ക​ത്തി​ച്ചു
Tuesday, November 30, 2021 12:14 AM IST
പൂ​ക്കോ​ട്ടും​പാ​ടം: സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ബൈ​ക്ക് ക​ത്തി​ച്ചു. പ​രി​യ​ങ്കാ​ട് മ​ഞ്ചേ​രി​തൊ​ടി ബി​ജി​ൻ എ​ന്ന ക​ണ്ണ​ന്‍റെ ബൈ​ക്ക് ആ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ക​ത്തി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 12 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. സ​ഹോ​ദ​ര​നാ​യ ദി​നേ​ശി​ന്‍റെ വീ​ട്ടു​മു​റ്റ​ത്താ​ണ് ബൈ​ക്ക് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ക​ണ്ണ​ന്‍റെ വീ​ടി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ളും അ​ടി​ച്ചു പൊ​ട്ടി​ച്ചി​ട്ടു​ണ്ട്.
ബൈ​ക്ക് സൂ​ക്ഷി​ച്ചി​രു​ന്ന വീ​ടി​നു സ​മീ​പ​ത്തെ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ബ​ന്ധു​വാ​ണ് രാ​ത്രി ബൈ​ക്ക് ക​ത്തി​ക്കു​ന്ന​ത് ക​ണ്ട​ത്. ഞാ​യ​റാ​ഴ്ച ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ വ​ച്ച് പ​രി​സ​ര​വാ​സി​യു​മാ​യി വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് സം​ഭ​വ​ത്തി​നു കാ​ര​ണ​മെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്ഐ രാ​ജേ​ഷ് അ​യോ​ട​ൻ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്ത് ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.