ക​നോ​ലി പ്ലോ​ട്ടി​ലേ​ക്കു​ള്ള തൂ​ക്കു​പാ​ലം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും
Thursday, December 2, 2021 12:51 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ചാ​ലി​യാ​ർ പു​ഴ​യ്ക്കു കു​റു​കെ ക​നോ​ലി ക​ട​വി​ലെ തൂ​ക്കു​പാ​ലം പു​ന​ർ നി​ർ​മി​ക്കാ​ൻ ടെ​ൻ​ഡ​റാ​യി. 1.60 കോ​ടി രൂ​പ അ​ട​ങ്ക​ലി​ൽ സ​ർ​ക്കാ​രി​ന് കീ​ഴി​ലു​ള്ള ക​ണ്ണൂ​രി​ലെ സി​ൽ​ക്ക് ക​ന്പ​നി​യാ​ണ് പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ക. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന തൂ​ക്കു​പാ​ല​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ചാ​ലി​യാ​ർ പു​ഴ​യി​ൽ നി​ന്നു നീ​ക്കി തു​ട​ങ്ങി.

തോ​ണി​ക​ളി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ്ര​വൃ​ത്തി തു​ട​രു​ന്ന​ത്. ര​ണ്ടാ​ഴ്ച്ച കൊ​ണ്ടു ഇ​വ പൂ​ർ​ണ​മാ​യി നീ​ക്കി പാ​ലം പ​ണി തു​ട​ങ്ങാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. നാ​ലു മാ​സം കൊ​ണ്ടു പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് സി​ൽ​ക്കു​മാ​യു​ള​ള ക​രാ​ർ. 2018-ൽ ​ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന തൂ​ക്കു​പാ​ലം 2019-ലെ ​പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ​മാ​യി ത​ക​രു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ക​നോ​ലി പ്ലോ​ട്ടി​ലേ​ക്കു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ സ​ന്ദ​ർ​ശ​നം മു​ട​ങ്ങി.

എ​ന്നാ​ൽ 2021-ൽ ​ക​നോ​ലി പ്ലോ​ട്ടി​ലേ​ക്കു പോ​കാ​ൻ ജ​ങ്കാ​ർ സ​ർ​വീ​സ് തു​ട​ങ്ങി​യെ​ങ്കി​ലും കോ​വി​ഡി​നെ തു​ട​ർ​ന്ന് ഏ​പ്രി​ൽ 22-ന് ​വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ സ​ർ​വീ​സ് നി​ല​ച്ചു. പു​തി​യ സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി ജ​ങ്കാ​റി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​മാ​സം 15ഓ​ടെ ജ​ങ്കാ​ർ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്നു ബീ​റ്റ് ക​നോ​ലി​യു​ടെ ചു​മ​ത​ല​യു​ള്ള ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പ്ര​കാ​ശ​ൻ പ​റ​ഞ്ഞു.