ജില്ലയിൽ എ​യ്ഡ്സ് ദി​നം ആചരിച്ചു
Thursday, December 2, 2021 12:54 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പ്, ആ​രോ​ഗ്യ​കേ​ര​ളം, ജി​ല്ലാ ടി​ബി സെ​ന്‍റ​ർ എ​ന്നി​വ സം​യു​ക്ത​മാ​യി മ​ല​പ്പു​റ​ത്തു ന​ട​ത്തി​യ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ബ​സ് സ്റ്റാ​ൻ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സി. ​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക എ​യ്ഡ്സ് ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ൽ​കി. ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​ടി.​എ​ൻ അ​നൂ​പ് എ​യ്ഡ്സ് ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജി​ല്ലാ ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ.​എ. ഷി​ബു​ലാ​ൽ, ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ പി. ​രാ​ജു, ജി​ല്ലാ ടി​ബി ഓ​ഫീ​സ​ർ ഡോ ​ഷു​ബി​ൻ, മ​ല​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​അ​ലി​ഗ​ർ ബാ​ബു, എ​ച്ച്ഐ​വി ടി​ബി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജേ​ക്ക​ബ് ജോ​ണ്‍, എ​ഡ്യു​കെ​യ​ർ ഡെ​ന്‍റ​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഇ​ന്ദു​ശേ​ഖ​ർ, ബ്ല​ഡ് ബാ​ങ്ക് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​പ്ര​വീ​ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി പ​രി​സ​ര​ത്തു നി​ന്നാ​രം​ഭി​ച്ച സ​ന്ദേ​ശ​റാ​ലി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ മു​ജീ​ബ് കാ​ടേ​രി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. തു​ട​ർ​ന്ന് എ​ഡ്യു​കെ​യ​ർ ഡെ​ന്‍റ​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ഫ്ലാ​ഷ് മോ​ബ്, സ്കി​റ്റ്, ക​ന​ൽ തി​രു​വാ​ലി​യു​ടെ നാ​ട​ൻ​പാ​ട്ട് എ​ന്നി​വ അ​ര​ങ്ങേ​റി.
പെ​രി​ന്ത​ൽ​മ​ണ്ണ: എ​യ്ഡ്സ് ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. മെ​ഡി​ക്ക​ൽ, ഡെ​ന്‍റ​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ബോ​ധ​വ​ത്ക​ര​ണ റാ​ലി​യും ചെ​റു​നാ​ട​ക​വും ല​ഘു ലേ​ഖാ വി​ത​ര​ണ​വും ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ന​ട​ത്തി. തു​ട​ർ​ന്നു ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷീ​ല ശി​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​യ്ഡ്സ് രോ​ഗി​ക​ൾ നേ​രി​ടു​ന്ന വി​വേ​ച​ന​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ജ്ഞ ന​ട​ത്തി. ഡോ. ​മു​ബാ​റ​ക്ക് സാ​നി എ​യ്ഡ്സ് ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും സ​ന്ദേ​ശ​വും അ​വ​ത​രി​പ്പി​ച്ചു. ഡോ. ​സാ​ജി​ദ് (മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട്, എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ്), ഡോ.​എ​ൻ.​എം സെ​ബാ​സ്റ്റ്യ​ൻ, ഡോ. ​സാ​ബി​ൻ സി​ദി​ഖ്, ഡോ. ​ഗോ​പി​നാ​ഥ്, ഡോ. ​ധ്വ​നി, ഡോ. ​കൃ​ഷ്ണ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എം​ഇ​എ​സ് ആ​ർ​ട്സ് കോ​ള​ജ്, ഗ​വ. ആ​ർ​ട്സ് കോ​ള​ജ് മ​ങ്ക​ട, സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് പു​ത്ത​ന​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലും എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. എം​ഇ​എ​സ് ആ​ർ​ട്സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ. ​ഇ​ർ​ഷാ​ദ്, ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് കോ​ള​ജ, മ​ങ്ക​ട വി​മ​ൻ​സ് സെ​ൽ വി​ഭാ​ഗം ശ്രു​തി​മോ​ൾ, സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് പു​ത്ത​ന​ങ്ങാ​ടി എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പെ​രി​ന്ത​ൽ​മ​ണ്ണ: എ​യ്ഡ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ അ​ൽ​ഷി​ഫ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് ആ​രോ​ഗ്യ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ ഹൈ​ടെ​ക് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​നു സ​മീ​പ​വും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. എ​ക്സി​ബി​ഷ​ൻ, ഫ്ലാ​ഷ്മൊ​ബ്, തെ​ര​വു​നാ​ട​കം, ല​ഘു​ലേ​ഖ വി​ത​ര​ണം, ഹെ​ൽ​ത്ത് ടോ​ക്ക് എ​ന്നി​വ​സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കിം​സ് അ​ൽ​ഷി​ഫ ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​മു​ഹ​മ്മ​ദ് യ​ഹി​യ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​തി​ല​ഗ​വ​തി റോ​യ്, അ​ക്കാ​ഡ​മി​ക് മെ​ൻ​റ്റ​ർ ഡോ. ​ഫൗ​സി​യ, ജി​ല്ലാ ആ​ശു​പ​ത്രി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സെ​ന്തി​ൽ​കു​മാ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​നി നീ​രു​ഴി, വ​കു​പ്പ് മേ​ധാ​വി ജാ​ൻ​സ​ണ്‍​മാ ത്യു ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നി​ല​ന്പൂ​ർ: ജ​ൻ ശി​ക്ഷ​ൻ സ​ൻ​സ്ഥാ​ൻ മ​ല​പ്പു​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ശ്രീ​യു​മാ​യി ചേ​ർ​ന്ന് എ​യ്ഡ്സ് ദി​നാ​ച​ര​ണം ന​ട​ത്തി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ പീ​വീ​സ് ആ​ർ​ക്കേ​ഡി​ൽ നി​ന്നാ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ജെ​എ​സ്എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​മ​ദ് ചീ​മാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ശ്രീ അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ്, ജെഎ​സ്എ​സ് ഡ​യ​റ​ക്ട​ർ പി. ​ഉ​മ്മ​ർ കോ​യ, ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​റീ​ന, പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി. ​ദീ​പ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജെ​എ​സ്എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ഫ്ലാ​ഷ്മോ​ബ് അ​വ​ത​രി​പ്പി​ച്ചു.
ക​രു​വാ​ര​കു​ണ്ട്: എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രു​വാ​ര​കു​ണ്ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്സ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​എം. ഹ​രി​ദാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​എ. വേ​ലാ​യു​ധ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​അ​നു​രാ​ജ് ക്ലാ​സെ​ടു​ത്തു. കെ. ​രാ​മ​ദാ​സ്, ജി​നേ​ഷ് ബാ​ല​കൃ​ഷ്ണ​ൻ, ഇ.​പി. ഗ്രീ​ഷ്മ, എം. ​ര​തീ​ഷ്, സ​രി​ജ അ​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​ട​ക്ക​ര: എ​രു​മ​മു​ണ്ട നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​യ്ഡ്സ് ദി​നാ​ച​ര​ണം ന​ട​ത്തി. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ന​ൽ ഡി​സ്ക​ഷ​നും സം​വാ​ദ​വും ക്ര​മീ​ക​രി​ച്ചു. എ​ൻ​എ​സ്എ​സ് ജി​ല്ലാ മു​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​സി. മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് സ​ജി തോ​മ​സ്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി​ൻ​സ​ന്‍റ് മ​ണ്ണി​ത്തോ​ട്ടം, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജെ​യിം​സ് കോ​ശി, സി.​പി. വി​ൻ​സെ​ന്‍റ്, റോ​സ​മ്മ ഫി​ലി​പ്പ്, മാ​ത്യു വ​ർ​ഗീ​സ്, വി.​പി. ജോ​സ്, വോ​ള​ണ്ടി​യ​ർ​മാ​രാ​യ അ​ന്ന ഫി​ലി​പ്പ്, ഫി​ദ ഫാ​ത്തി​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​രു​ത ഗ​വ. ഹൈ​സ്കൂ​ളി​ൽ ലോ​ക എ​യ്ഡ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ റെ​ജി​ൻ ശ​ങ്ക​ർ ക്ലാ​സ് ന​യി​ച്ചു. സ്കൂ​ളി​ലെ സീ​നി​യ​ർ അ​ധ്യാ​പ​ക​ൻ ജാ​ബി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​നി​ൽ, ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ ഡാ​നി​യ​ൽ, വ​ഴി​ക്ക​ട​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ക്ലി​ന്‍റ് ജേ​ക്ക​ബ്, ന​ഴ്സ് അ​നു​ശ്രീ, സി​പി​ഒ​മാ​രാ​യ ഷി​നു, പ്ര​ജി​ത, അ​ധ്യാ​പ​ക​രാ​യ ജോ​ഷി, ജു​നൈ​സ്, ധ​ന്യ, ഷാ​ഹി​ദ, ലെ​ഷി​ൻ ദാ​സ്, മു​നീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ളി​കാ​വ്: പു​ല്ല​ങ്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വോ​ള​ണ്ടി​യ​ർ റി​ബ​ണ്‍ നി​ർ​മി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഒ.​ജെ. മേ​ഴ്സി, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഒ.​പി. അ​ബ്ദു​ൾ അ​സീ​സ്, അ​ധ്യാ​പ​ക​രാ​യ വി.​പി. ഗി​രീ​ഷ് ബാ​ബു, കെ. ​ജി​തേ​ഷ്, വോ​ള​ണ്ടി​യ​ർ ലീ​ഡ​ർ​മാ​രാ​യ റോ​സ് മേ​രി ഷാ​ജു, കെ. ​ആ​ദി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി .