യാ​ത്ര​യ്ക്ക് പ​ണ​മി​ല്ല; ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഫു​ട്ബോ​ൾ ടീം ​ആ​ശ​ങ്ക​യി​ൽ
Friday, January 14, 2022 12:21 AM IST
മ​ല​പ്പു​റം:​ ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത നേ​ടി​യി​ട്ടും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ദേ​ശീ​യ ഫു​ട്ബോ​ൾ ടീ​മി​ന് യാ​ത്ര​യ്ക്ക് പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ആ​ശ​ങ്ക. മാ​ർ​ച്ച് അ​ഞ്ചു​മു​ത​ൽ ഇ​റാ​നി​ലെ കി​ഷ് ഐ​ല​ന്‍​റി​ൽ ന​ട​ക്കു​ന്ന വെ​സ്റ്റ് ഏ​ഷ്യ​ൻ ആം​പ്യൂ​ട്ടി ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു സാ​ന്പ​ത്തി​ക പ​രി​മി​തി​ക​ളാ​ണ് മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നു ത​ട​സ​മാ​കു​ന്ന​ത്.

ആ​ദ്യ​മാ​യാ​ണ് അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ക്കു​ന്ന​ത്. ആം​പ്യൂ​ട്ടി ഫു​ട്ബോ​ൾ , കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല.​അ​തി​നാ​ൽ ദേ​ശീ​യ ടീ​മി​ന്‍റെ യാ​ത്ര​യ്ക്കും മ​റ്റു ചെ​ല​വു​ക​ൾ​ക്കും സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യം ല​ഭി​ച്ചി​ട്ടി​ല്ല. ഒ​രാ​ൾ​ക്ക് ഏ​ക​ദേ​ശം ഒ​രു ല​ക്ഷ​ത്തി അ​റു​പ​തി​നാ​യി​രം രൂ​പ​യാ​ണ് ചെ​ല​വ് വ​രു​ന്ന​ത്. ടീം ​അം​ഗ​ങ്ങ​ളെ​ല്ലാം നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്.

ഇ​ന്ത്യ​ൻ പാ​രാ ആം​പ്യൂ​ട്ടി ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നാ​ണ് ടീ​മി​നെ ന​യി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ നി​ന്ന് എ​സ്.​ആ​ർ വൈ​ശാ​ഖ് കോ​ഴി​ക്കോ​ട്(​ക്യാ​പ്റ്റ​ൻ), സി​ജോ ജോ​ർ​ജ് തി​രു​വ​ന​ന്ത​പു​രം, ബി.​ബാ​ഷ ആ​ല​പ്പു​ഴ, മ​നു പി. ​മാ​ത്യു പാ​ല​ക്കാ​ട്, കെ.​അ​ബ്ദു​ൾ മു​നീ​ർ കോ​ഴി​ക്കോ​ട്, ബി.​ഷൈ​ജു കൊ​ല്ലം, വി.​പി ലെ​നി​ൻ പാ​ല​ക്കാ​ട്, ഷെ​ബി​ൻ ആ​ന്‍​റോ തൃ​ശൂ​ർ, മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് പാ​ണ​ക്കാ​ട​ൻ മ​ല​പ്പു​റം, കെ.​പി ഷ​ബി​ൻ​രാ​ജ് കാ​സ​ർ​ഗോ​ഡ് എ​ന്നി​വ​രാ​ണ് ടീ​മി​ലു​ള്ള​ത്.

ത​മി​ഴ്നാ​ട്,ഡ​ൽ​ഹി, ഹ​രി​യാ​ന, കാ​ശ്മീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. ടീ​മി​നെ സ്പോ​ണ്‍​സ​ർ ചെ​യ്യാ​ൻ വ്യ​ക്ത​ക​ളോ സ്ഥാ​പ​ന​ങ്ങ​ളോ മു​ന്നോ​ട്ടു വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് താ​ര​ങ്ങ​ളും.