ചെടിയും ചട്ടിയും ശേഖരിച്ച് സ്കൂളിൽ ഉ​ദ്യാ​ന​സ​വാ​രി
Saturday, January 15, 2022 11:29 PM IST
ക​രു​വാ​ര​കു​ണ്ട്: സ്കൂ​ൾ സൗ​ന്ദ​ര്യ​വ​ത്കര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തു​വൂ​ർ മു​ണ്ട​ക്കോ​ട് ജി​എം​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ത്തി​യ ഉ​ദ്യാ​ന സ​വാ​രി ശ്ര​ദ്ധേ​യ​മാ​യി. സ്കൂ​ൾ വ​ള​പ്പി​ൽ ന​ട്ടു​പി​ടി​പ്പി​ക്കാ​നു​ള്ള ചെ​ടി​യും ചെ​ടി ച​ട്ടി​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ടു​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. വാ​ർ​ഡം​ഗം വി.​പി.​മി​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ല​യം സൗ​ന്ദ​ര്യ​വ​ത്കരി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ദ്യാ​ന​മൊ​രു​ക്കു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. ഇ​തി​ലേ​ക്ക് ചെ​ടി​ക​ൾ ശേ​ഖ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഉ​ദ്യാ​ന​സ​വാ​രി എ​ന്ന പേ​രി​ൽ വ്യ​ത്യ​സ്ഥ​മാ​യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഒ​രു പി​ക്ക​പ് ലോ​റി​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ടു​ക​ളി​ൽ പ്ര​യാ​ണം ന​ട​ത്തി ചെ​ടി​യും ചെ​ടി​ച്ച​ട്ടി​യും ശേ​ഖ​രി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.


ച​ട​ങ്ങി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​പി.​അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ റോ​യ് എം. ​മാ​ത്യു, അ​ധ്യാ​പ​ക​രാ​യ അ​ബ്ദുൾ​സ​ലാം, സൈ​നു​ൽ ആ​ഷി​ഫ്, ഗീ​ത, സ​വി​ത, ഇ​ർ​ഫാ​ന, സ്മി​ത, ബി​നി​ത, ര​ക്ഷി​താ​ക്ക​ളാ​യ കെ.​ഷാ​ഫി, സി.​സ​ലീം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.