ഏലംകുളം: ഏലംകുളം ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്കെതിരേ സിപിഎം ഏലംകുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി. ഭരണത്തിലേറി ഒരു വർഷം തികഞ്ഞിട്ടും കർഷകരുടെ ഉഴവുകൂലി, വിത്ത്, വളം അടക്കമുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്തില്ല, ജലജീവൻ മിഷന്റെ 3000 ത്തിലധികം അപേക്ഷകളിൽ തീരുമാനമെടുത്തില്ല, ഭിന്നശേഷി വിദ്യാർഥികളുടെ സ്കോളർഷിപ്പ് വിതരണം, വ്യക്തിഗത ആനുകൂല്യ വിതരണം എന്നിവ താളംതെറ്റി, തെരുവു വിളക്കുകൾ അണഞ്ഞു കിടക്കുന്നു, ലൈഫ് പദ്ധതിയിൽ കെട്ടികിടക്കുന്ന അപേക്ഷകളിൽ വെരിഫിക്കേഷൻ നടത്താൻ ഇതുവരെ ശ്രമമായില്ല തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് സമരം നടത്തിയത്.
സിപിഎം പെരിന്തൽമണ്ണ ഏരിയാ കമ്മിറ്റി അംഗം വി.പി.മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷണൻ അധ്യക്ഷത വഹിച്ചു.
പി. അജിത്കുമാർ, വാസുദേവൻ എന്നിവർ പ്രസംഗിച്ചു. പി.ഗോവിന്ദപ്രസാദ്, സി.ടി. സുബ്രഹ്മണ്യൻ, എസ്.ശ്രീരാജ്, ടി.പി അനിൽ, പി. രതീഷ്, ജെ.ബിജു, ടി.പി സുമ, ടി. ഗോകുൽ എന്നിവർ നേതൃത്വം നൽകി.