ക​രി​വീ​ര​ൻ​മാ​രു​ടെ കൊ​ല​വി​ളി​ക്ക് ഇ​ര​യാ​കു​ന്ന​ത് കാ​ടി​ന്‍റെ മ​ക്ക​ൾ
Saturday, January 29, 2022 12:30 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ വ​ന​ത്തി​ൽ ക​രി​വീ​ര​ൻ​മാ​രു​ടെ കൊ​ല​വി​ളി​ക്ക് ഇ​ര​യാ​കു​ന്ന​ത് കാ​ടി​ന്‍റെ മ​ക്ക​ളും. ഇ​രു​പ​തോ​ളം ആ​ദി​വാ​സി​ക​ൾ​ക്കാ​ണ് ഇ​തി​ന​കം കാ​ട്ട​ാന​ക​ളു​ടെ പ​രാ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​ത്. വ​നം ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ത​ര സം​സ്ഥാ​ന​ക്കാ​രും ക​ർ​ഷ​ക​രും പ്ര​ദേ​ശ​വാ​സി​ക​ളു​മു​ൾ​പ്പെ​ടെ ജീ​വ​ൻ ന​ഷ്ട​മാ​യ​ത് നാ​ൽ​പ​തി​ലേ​റെ​പേ​ർ​ക്ക്.

പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട​വ​ർ നൂ​റി​ല​ധി​കം പേ​രാ​ണ്. 2001ൽ ​പാ​ല​ക്ക​യം മു​തു​വാ​ൻ കോ​ള​നി​യി​ലെ ബാ​ല​കൃ​ഷ്ണ​നാ​ണ് കാ​ട്ടാ​ന​ക്ക് ഇ​ര​യാ​യ ആ​ദ്യ​വ​ന​വാ​സി. 2020 സെ​പ്റ്റം​ബ​ർ മു​പ്പ​തി​ന് മു​ണ്ടേ​രി വ​ന​ത്തി​ൽ ത​ണ്ടം​ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ലെ ജ​യ​ന​നും ജീ​വ​ൻ ന​ഷ്ട​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം ജീ​വ​ൻ പൊ​ലി​ഞ്ഞ ക​രു​ളാ​യി വ​ന​ത്തി​ൽ മാ​ഞ്ചീ​രി അ​ള​യി​ലെ ക​രി​ന്പു​ഴ മാ​ത​നാ​ണ് അ​വ​സാ​ന ഇ​ര.

ഉ​ൾ​വ​ന​ത്തി​ൽ ത​ന്നെ അ​ധി​വ​സി​ക്കു​ന്ന ആ​ദി​വാ​സി​ക​ൾ​ക്ക് കാ​ട്ടാ​ന​ക​ൾ ഉ​പ​ദ്ര​വി​ക്കി​ല്ലെ​ന്ന വി​ശ്വാ​സ​മാ​ണ്. എ​ന്നാ​ൽ അ​ടു​ത്ത കാ​ല​ത്താ​യി ക​രി​വീ​ര​ൻ​മാ​ർ​ക്ക് കാ​ടി​ന്‍റെ മ​ക്ക​ളും ഇ​ര​യാ​വു​ക​യാ​ണ്. അ​ന്പു​മ​ല, വെ​റ്റി​ല​ക്കൊ​ല്ലി, അ​ള​ക്ക​ൽ, പു​ഞ്ച​ക്കൊ​ല്ലി, ത​ണ്ട​ൻ​ക്ക​ല്ല്, കു​ന്പ​ള​പ്പാ​റ, ഇ​രു​ട്ടു​കു​ത്തി, മാ​ഞ്ചീ​രി തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ കാ​ട്ടാ​ന​പ്പേ​ടി​യി​ൽ താ​മ​സ​സ്ഥ​ലം മാ​റി.

ഇ​പ്പോ​ൾ കാ​ട്ടാ​ന​ശ​ല്യം ഏ​റ്റ​വും കൂ​ടു​ത​ൽ അ​നു​ഭ​വി​ക്കു​ന്ന​തും ആ​ദി​വാ​സി​ക​ളാ​ണ്. 55 വ​ന​വ​കാ​ശ​കോ​ള​നി​ക​ളാ​ണ് നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലു​ള്ള​ത്. കാ​ട്ടാ​ന​ക​ൾ വി​ഹ​രി​ക്കു​ന്ന വ​ന​പാ​ത​യി​ലൂ​ടെ​യ​ല്ലാ​തെ ഇ​വ​ർ​ക്ക് പു​റം ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ല.
ജീ​വ​ൻ പ​ണ​യം വ​ച്ചാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന ആ​ദി​വാ​സി​ക​ളു​ടെ കാ​ട്ടി​ലൂ​ടെ​യു​ള്ള യാ​ത്ര.

നി​ല​ന്പൂ​ർ വ​ന​ത്തി​ൽ കാ​ട്ടാ​ന​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വു​ണ്ടാ​കു​ന്നു​മു​ണ്ട്. ത​മി​ഴ്നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന നി​ല​ന്പൂ​ർ കാ​ട്ടി​ൽ ആ​ന​ക​ളു​ടെ പോ​ക്ക് വ​ര​വ് ഏ​റെ​യാ​ണ്. നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലെ ഒ​ട്ടു​മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളും വ​നാ​തി​ർ​ത്തി പ​ങ്കി​ടു​ന്ന​വ​യാ​ണ്.

ഇ​വി​ടെ​ങ്ങ​ളി​ലെ​ല്ലാം കാ​ട്ടു​മൃ​ഗ​ശ​ല്യം രൂ​ക്ഷ​വു​മാ​ണ്.​ വ​ന​മേ​ഖ​ല​യി​ൽ ജീ​വ​ൻ ന​ഷ്ട​ത്തി​നൊ​പ്പം കൃ​ഷി​നാ​ശ​വും വ്യാ​പ​ക​മാ​ണ്. കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം മൂ​ലം ഒ​രു വ​ർ​ഷം കൊ​ണ്ട് ത​ന്നെ കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ കാ​ർ​ഷി​ക ന​ഷ്ട​മു​ണ്ടാ​വും. കാ​ട്ടാ​ന ശ​ല്യ​ത്തി​നെ​തി​രെ ശാ​ശ്വ​ത പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മേ​ഖ​ല​യി​ൽ നി​ര​ന്ത​ര സ​മ​ര​ങ്ങ​ൾ ന​ട​ക്കാ​റു​ണ്ടെ​ങ്കി​ലും പ​രി​ഹാ​രം അ​ക​ലെ​യാ​ണ്.