പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ തു​ല്യ​താ​പ​രീ​ക്ഷ
Sunday, May 15, 2022 1:15 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന നാ​ലാം ത​രം, ഏ​ഴാം​ത​രം തു​ല്യ​താ പ​രീ​ക്ഷ​ക​ൾ പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്കി​ന് കീ​ഴി​ൽ ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​കെ മു​സ്ത​ഫ ചോ​ദ്യ​പേ​പ്പ​ർ വി​ത​ര​ണം ചെ​യ്തു പ​രീ​ക്ഷ​യ്ക്ക് തു​ട​ക്കം കു​റി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ്് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​സീ​സ് പ​ട്ടി​ക്കാ​ട് പ​രീ​ക്ഷാ കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു.

24 പേ​ർ ഏ​ഴാം​ത​രം തു​ല്യ​താ പ​രീ​ക്ഷ​യെ​ഴു​തി. ഇ​തി​ൽ 11 സ്ത്രീ​ക​ളും 13 പു​രു​ഷ​ൻ​മാ​രും ആ​റു പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​രു​മാ​ണു​ള്ള​ത്. നാ​ലാം​ത​രം തു​ല്യ​താ പ​രീ​ക്ഷ​യെ​ഴു​തി​യ​ത് 14 പേ​രാ​ണ്. ഇ​തി​ൽ 10 സ്ത്രീ​ക​ളും നാ​ലു പു​രു​ഷ​ൻ​മാ​രും ഉ​ൾ​പ്പെ​ടു​ന്നു. അ​ഞ്ചു പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രും ഒ​രു ഭി​ന്ന​ശേ​ഷി പ​ഠി​താ​വു​മാ​ണ്. ഏ​ഴാം​ത​രം തു​ല്യ​താ​പ​രീ​ക്ഷ എ​ഴു​തി​യ പ്രാ​യം കൂ​ടി​യ പ​ഠി​താ​വ് ക​രി​ങ്ക​ല്ല​ത്താ​ണി സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ബാ​പ്പു (73) ആ​ണ്. സ്വ​ന്ത​മാ​യി ഫ്ളോ​ർ​മി​ൽ ന​ട​ത്തു​ക​യാ​ണ് ഇ​ദ്ദേ​ഹം. പ്രാ​യം കു​റ​ഞ്ഞ പ​ഠി​താ​വ് ഉ​മ്മ​ർ (18) ആ​ണ്. കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​യാ​ണ് ഇ​ദ്ദേ​ഹം.